പു​തിയ ഫീ​ച്ച​റു​കൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻനിരയിൽ തന്നെയാണ് മെ​റ്റ​യു​ടെ വാ​ട്സ്ആ​പ്. നേരത്തേ, വാ​ട്സ്ആ​പ്പിൽ മുപ്പത് സെ​ക്ക​ൻ​ഡ് ദൈർഘ്യമുള്ള വോ​യ്സ് മെ​സേ​ജ് മാത്രമേ ഉപഭോക്താക്കൾക്ക് സ്റ്റാ​റ്റ​സാ​യി അ​പ്ലോ​ഡ് ചെ​യ്യാ​ൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോഴിതാ ഒ​രു മി​നി​റ്റുള്ള വോ​യ്സ് മെ​സേ​ജ് വരെ സ്റ്റാ​റ്റ​സ് ആ​ക്കാ​ൻ പറ്റുന്ന തരത്തിലുള്ള പു​തി​യ അ​പ്ഡേ​ഷനാണ് വാ​ട്സ്ആ​പിൽ എത്തിയിരിക്കുന്നത്. 

ഐ.​ഒ.​എ​സി​ലും ആ​ൻ​ഡ്രോ​യ്ഡി​ലും ചി​ല​ർ​ക്കു മാ​ത്രമാണ് ഈ സൗകര്യം ആദ്യം ല​ഭ്യ​മാ​യിരുന്നത്. ഇപ്പോൾ ഈ ​അ​പ്ഡേ​റ്റ് എ​ല്ലാ​വ​ർ​ക്കും ലഭിക്കും. ഇ​തോ​ടെ, നീ​ണ്ട വോ​യ്സ് നോ​ട്ട് അ​യ​ക്കാ​ൻ ര​ണ്ടും മൂ​ന്നും സ്റ്റാ​റ്റ​സു​ക​ൾ ഇ​ടേ​ണ്ട ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​കും.  

വിഡിയോകൾ, ഫോട്ടോകൾ, ടെക്‌സ്‌റ്റുകൾ എന്നിവയ്ക്ക് സമാനമായി ഒ​രു മി​നി​റ്റുള്ള കണ്ടന്റാണെങ്കിൽ പോലും, വോയ്‌സ് നോട്ടായി തന്നെ വിവരങ്ങൾ പങ്കിടാൻ ഉപയോക്താൾക്ക് കഴിയും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഈ ഫീച്ചർ നിലവിൽ എല്ലാ WhatsApp iOS, Android ഉപയോക്താക്കൾക്കും ലഭ്യമാണ്. 

വാട്ട്‌സ്ആപ്പിൽ വോയ്‌സ് നോട്ടുകൾ എങ്ങനെ പോസ്റ്റ് ചെയ്യാം

1. ആദ്യം നിങ്ങളുടെ WhatsApp അപ്ഡേറ്റ് ചെയ്യുക.

2. WhatsApp തുറക്കുക.

3. WhatsApp സ്റ്റാസ്റ്റസ് ടാബിലേക്ക് പോകുക.

4. താഴെ വലതുവശത്തെ പെൻസിൽ ഐക്കണിൽ ടാപ്പ് ചെയ്യുക

5. സ്ക്രീനിൻ്റെ താഴെ വലതുവശത്തുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക.

6. റെക്കോർഡിംഗ് ആരംഭിക്കുക.  

ENGLISH SUMMARY:

WhatsApp latest update: How to post one-minute long voice note status