google
  • എ.ഐ പവര്‍ ഫീച്ചറുമായി ഗൂഗിള്‍
  • ഫീച്ചര്‍ ലഭ്യമാകുക ഡെസ്ക്ടോപുകളില്‍
  • എന്ന് മുതല്‍ ലഭ്യമാകുമെന്നതില്‍ അന്തിമ തീരുമാനം ആയില്ല

ആന്‍ഡ്രോയ്ഡിനു സമാനമായി ക്രോം ബ്രൗസറിലും സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഈ വർഷം ആദ്യം സാംസങ് ഫോണുകളിൽ അവതരിപ്പിച്ച  ഈ AI- പവർ ഫീച്ചറാണ് ഗൂഗിള്‍ ക്രോമില്‍ എത്തുന്നത്. ഡെസ്ക്ടോപ്പുകളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ മാത്രമാകും ഈ ഫീച്ചര്‍ ലഭ്യമാകുക. 

സ്ക്രീനില്‍ കാണുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ അതിനു ചുറ്റും മൗസ് കൊണ്ട് വൃത്തം വരച്ച് സെര്‍ച്ച് ചെയ്യുന്ന രീതിയാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ  ടൈപ്പിങ് ഫീച്ചറും ഉണ്ടാകും. ഏതെങ്കിലും വാക്കുകളുടെയോ വരികളുടെയോ അര്‍ഥം അറിയണമെങ്കിലും ഈ ഫീച്ചര്‍ ഉപയോഗിക്കാം. ക്രോമില്‍ കൂടുതൽ എ.ഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന്  നേരത്തേ തന്നെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. 

ക്രോമിന്‍റെ പിസി ക്ലയന്‍റിൽ ഈ ഫീച്ചര്‍ എത്തിക്കഴിഞ്ഞാൽ ഒരു പർപ്പിൾ ഓവർലേ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌ത UI പോപ്പ് അപ്പ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിഞ്ഞേക്കും. ഇവിടെ, ഉപയോക്താക്കൾക്ക് സ്ക്രീനിൽ "സർക്കിൾ" എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫീച്ചര്‍ ഉപയോഗിക്കാം. എന്നാല്‍ ഈ ഫീച്ചര്‍ എന്നുമുതലാണ് ലഭ്യമാകുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഈ വര്‍ഷം  മൈക്രോസോഫ്റ്റ് എഡ്ജിലും സമാനമായ 'സർക്കിൾ ടു കോ പൈലറ്റ്'  എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

Circle to Search:

Google introduces new circle to search feature in Chorme