File Image: Reuters

18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയില്‍ മടങ്ങിയെത്തി. ഗ്രേസ് പേടകം സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തു. ഇനിയുള്ള ഏഴുദിവസം ജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ ശുഭാംശുവിനും സംഘത്തിനും റീഹാബിലിറ്റേഷന്‍ നല്‍കും. ബഹിരാകാശത്ത് പോയി വിജയകരമായി മടങ്ങിയെത്തിയതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍കാലം ചെലവിട്ട ഇന്ത്യക്കാരനായി ശുഭാംശു മാറി. ഇന്ത്യയ്ക്കായി നടത്തിയ ഏഴു പരീക്ഷണങ്ങള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്കായി അറുപതിലേറെ പരീക്ഷണങ്ങളാണ് സംഘം നടത്തിയത്. 

ആക്സിയം നാലില്‍ പെഗ്ഗി വിറ്റ്സന്‍, സ്​ലാവോസ് വിസ്നീവ്സ്കി, ടിബോര്‍ കാപൂ എന്നിവരാണ് ദൗത്യത്തില്‍ ശുഭാംശുവിനൊപ്പമുണ്ടായിരുന്നത്. ഇന്ത്യന്‍ സമയം ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. 550 കോടി രൂപയാണ് ഇന്ത്യ ശുഭാംശുവിന്‍റെ യാത്രയ്ക്കായി മാത്രം ചെലവിട്ടത്. 

ENGLISH SUMMARY:

After a successful 18-day space journey, Shubhangu Shukla and his crew have returned to Earth, with their Grace spacecraft safely splashing down in the Pacific. Shukla, now the Indian with the longest time in space, will undergo rehabilitation at Johnson Space Center.