**EDS: THIRD PARTY IMAGE** In this screenshot via @Axiom_Space on X on June 25, 2025, Indian astronaut Shubhanshu Shukla and three others aboard the Dragon spacecraft ahead of the launch of the Axiom Mission 4 to the International Space Station, at the Kennedy Space Centre, in Florida, USA. (@Axiom_Space via PTI Photo)(PTI06_25_2025_000044B)
ശുഭാംശു ശുക്ല ചരിത്രയാത്ര നടത്തുന്ന ആക്സിയം 4 ദൗത്യം വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററില്‍ നിന്ന് ഉച്ചയ്ക്ക് 12.01നായിരുന്നു ആക്സിയം-4ന്റെ വിക്ഷേപണം. ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍ കൃത്യസമയത്ത് വേര്‍പ്പെട്ടു. ലാന്‍ഡര്‍ LZ1 പാഡില്‍ തിരിച്ചെത്തി. നാളെ വൈകിട്ട് സംഘം ബഹിരാകാശ നിലയത്തില്‍ എത്തും. ഒരു ഇന്ത്യക്കാരന്‍ ആദ്യമായാണ് ബഹിരാകാശ നിലയത്തിലേക്ക് എത്തുന്നത്. ഗംഭീരവും സുഖകരവുമായ യാത്രയെന്ന് ശുഭാന്‍ശു ശുക്ല. ഇത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണ്. ബഹിരാകാശത്തുവച്ച് ജയ്ഹിന്ദ് പറഞ്ഞു.
ഇതോടെ രാജ്യത്ത് നിന്ന് ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ഏഴ് തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയത്. സദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിന്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇതോടെ ബഹിരാകാശനിലയത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ഖ്യാതിയോടെ ആയിരിക്കും സംഘം ഭൂമിയില്‍ എത്തുക.
ഇന്ത്യയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒ നിര്‍ദേശിച്ച ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷമ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനവും, വിത്തുകള്‍ മുളപ്പിക്കലും അവയുടെ വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏഴ് തവണയാണ് വിവിധ കാരണങ്ങളാല്‍ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയത് . 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്.