video-game

TOPICS COVERED

നിങ്ങൾ വിഡിയോ ഗെയിം ഇഷ്ടപ്പെടുന്നവരാണോ? എപ്പോഴെങ്കിലും ഒരു ആശയത്തെ വിഡിയോ ഗെയിം ആക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ മലയാള മനോരമ ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരിക ഉത്സവത്തിലെ വിഡിയോ ഗെയിം റൈറ്റിങ് വർക്‌ഷോപ് നിങ്ങൾക്കുള്ളതാണ്.  

വിഡിയോ ഗെയിം ലോകത്തിലെയും എഴുത്തിലെയും പുതിയ പരീക്ഷണങ്ങളും സാധ്യതകളും ഇവിടെ അടുത്തറിയാം. അമ്പരപ്പിക്കുന്ന കഥാലോകങ്ങളും കഥാപാത്രങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്ന് ഒലിയോമിംഗസ് ഗെയിംസ് ആൻഡ് ആർട്സ് സ്റ്റുഡിയോ സ്ഥാപകൻ ധ്രുവ് ജാനിയും ഗെയിം റൈറ്റർ അനന്ത് ജാനിയും നിങ്ങളെ പരിശീലിപ്പിക്കുന്നു.  

ശിൽപശാലയിൽ പങ്കെടുക്കുന്നവർക്കു സ്വന്തം രീതിയിൽ വിഡിയോ ഗെയിം സ്ക്രിപ്റ്റ് തയാറാക്കാനും അതിന്റെ സാങ്കേതികവശം ഉൾപ്പെടെ വിലയിരുത്താനും അവസരമുണ്ട്. 

ഡിജിറ്റൽ കഥപറച്ചിലിന്റെ വേറിട്ട വഴികളും അടുത്തറിയാം. ഇതിനൊപ്പം സജ്ജീകരിച്ചിട്ടുള്ള ഇന്ററാക്ടീവ് ഗെയിം ഇൻസ്റ്റലേഷൻ അത്ഭുതപ്പെടുത്തുന്ന കാഴ്ചാനുഭവമാകും. നവംബർ 29, 30 തീയതികളില്‍ കൊച്ചി സുഭാഷ് പാർക്കിലാണ് ശിൽപശാല. കഥ പറയാൻ ഇഷ്ടമുള്ള ആർക്കും കടന്നുവരാം. കോഡിങ് അടക്കമുള്ള പരിശീലനം ഇല്ലാത്തവർക്കും ഈ ശിൽപശാലയിലൂടെ വിഡിയോ ഗെയിം റൈറ്റിങ്ങിലേക്കു ചുവടുവയ്ക്കാം. 

ENGLISH SUMMARY:

Video game writing workshop is a unique opportunity to explore the world of game script creation. This workshop offers hands-on experience in crafting compelling narratives and understanding the technical aspects of video game writing.