അനാവശ്യമായ റീലുകളും പോസ്റ്റുകളും ഇന്‍സ്റ്റഗ്രാം ഫീഡില്‍ വന്ന് ബുദ്ധിമുട്ടിക്കാറുണ്ടോ?. നമ്മള്‍ മുന്‍പ് സെര്‍ച്ച് ചെയ്ത കാര്യങ്ങളോ സുഹൃത്തുക്കള്‍ നമുക്കയക്കുന്ന തരത്തിലോ ഉള്ള റീലുകളാകും സജഷനായി ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ തന്നെ നമുക്ക് മുന്നിലേക്കെത്തുക. അവയെല്ലാം ഒഴിവാക്കി പുതിയ കണ്ടെന്‍റുകള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനുള്ള മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്ഡേറ്റ്.
ഇന്‍സ്റ്റഗ്രാം സെറ്റിങ്ങ്സിലെ അക്കൗണ്ട്സ് (Accounts) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യുവര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പെര്‍മിഷന്‍സ് (Your Information And Permissions) എന്ന ഓപ്ഷനിലെ സെര്‍ച്ച് ഹിസ്റ്ററി(Search History) സെലക്ട് ചെയ്യുക. ശേഷം ക്ലിയര്‍ ഓള്‍ സെര്‍ച്ചസ് (Clear All Searches) ക്ലിക്ക് ചെയ്ത് ഓള്‍ ടൈം (All Time) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ശേഷം വീണ്ടും മെയിന്‍ സെറ്റിങ്ങ്സിലെ സജസ്റ്റഡ് കണ്ടെന്‍റ് (Suggested Content) എന്ന ഓപ്ഷനിലേക്ക് പോകുക. അതില്‍ റീസെറ്റ് സജസ്റ്റഡ് കണ്ടെന്‍റില്‍ (Reset Suggested Content) ക്ലിക്ക് ചെയ്ത് നെക്സ്റ്റ്(Next) സെലക്ട് ചെയ്യുക. ശേഷം റീസെറ്റ് സജസ്റ്റഡ് കണ്ടെന്‍റ് ക്ലിക്ക് ചെയ്താല് പുത്തന്‍ കണ്ടെന്‍റുകള്‍ നമ്മുടെ ഇന്‍സ്റ്റഗ്രാം ഫീഡിലെത്തും. നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകൊണ്ടിരുന്ന തരത്തിലുള്ള കണ്ടെന്‍റുകള്‍ എല്ലാം നമ്മുടെ ഫീഡില്‍ നിന്ന് ഒഴിവാകുകയും ചെയ്യും.