bsnl-internet

TOPICS COVERED

ഒടുവില്‍ ബി.എസ്.എന്‍.എല്ലും  രാജ്യമാകെ ഫോര്‍‌ ജിയാകുന്നു. പൂര്‍‌ണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങളിലൂടെയാണ് ഫോര്‍ ജി സേവനമെത്തിക്കുന്നത്.  ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഷയില്‍ നിര്‍വഹിക്കും. എൻഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

ബിഎസ്എന്‍എല്‍ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം.  ഫോര്‍ ജി നെറ്റ്‌വര്‍ക്കിലൂടെ അതിവേഗ ഇന്‍റ്റര്‍നെറ്റ് ഇനി ബിഎസ്എന്‍എല്ലിനും സ്വന്തം. രാജ്യമാകെ 98,000 ഫോര്‍ ജി ടവറുകള്‍ സജ്ജമായി.  പൂർണ്ണമായും തദ്ദേശീയമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള  സ്വദേശി 4G നെറ്റ്‌വർക്കെന്നാണ് വിശേഷണം.  

ഫൈവ് ജി റെഡി സംവിധാനമാണിത്. ഫൈവ് ജി സ്പെക്ട്രം ലഭിച്ചാലുടന്‍ ഫൈവ് ജിയിലേക്ക് അനായാസം അപ്‌ഗ്രേഡ് ചെയ്യാം. അതിനായി ഉപകരണങ്ങള്‍ മാറേണ്ടതില്ല.  നാലുവര്‍ഷത്തിലേറെയായി BSNL ഫോര്‍ ജി സേവനം ഉപയോഗിക്കാവുന്ന സിം കാര്‍ഡുകളാണ് നല്‍കിയിരുന്നത്.  അതിനുമുന്‍‌പുള്ള പഴയ സിം ഉപയോഗിക്കുന്നവര്‍ മാത്രമേ അവ മാറേണ്ടൊതൊള്ളു.  ഫോര്‍ ജി സേവനമില്ലാത്തതിനെത്തുടര്‍ന്ന് ലക്ഷകണക്കിന് ഉപയോക്താക്കള്‍ BSNL ഉപേക്ഷിച്ചിരുന്നു. സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ താരിഫ് വര്‍ധിപ്പിച്ചതോടെ നിരവധി പേര്‍ BSNLലേക്ക് മാറി.  ഫോര്‍ ജിയോടെ ശക്തമായി തിരിച്ചുവരാമെന്ന് പ്രതീക്ഷയിലാണ് BSNL

ENGLISH SUMMARY:

BSNL 4G is now available across India, utilizing fully indigenous technology. This launch marks a significant upgrade for BSNL users, offering high-speed internet and a 5G-ready network.