power-cut-inverter

TOPICS COVERED

പവര്‍കട്ട് കാലമാണ്. പവര്‍കട്ടുകള്‍ മലയാളികള്‍ക്ക് ഏറെക്കുറെ അപരിചിതമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ വീണ്ടും വൈദ്യുതനിയന്ത്രണത്തിലേക്ക് സംസ്ഥാനം കടക്കുമ്പോള്‍ വൈദ്യുതപ്രതിസന്ധിയെ നേരിടാന്‍ ഒരു ഇന്‍വെര്‍ട്ടര്‍ വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇന്‍വെര്‍ട്ടറിനെക്കുറിച്ച് പുതുതായി വാങ്ങാനുദ്ദേശിക്കുന്ന ഒരാള്‍ക്ക് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. വീട്ടിൽ ഇൻവെർട്ടർ സ്ഥാപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാം.

inverter-family

വീടിന് അനുയോജ്യമായ ഇന്‍വെര്‍ട്ടര്‍ തിരഞ്ഞെടുക്കുക

നിങ്ങളുടെ വീട്ടിലെ ആവശ്യങ്ങൾക്കനുസരിച്ച് എത്ര വാട്ടിന്‍റെ (VA) ഇൻവെർട്ടറാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കലാണ് ആദ്യ നടപടി. പ്രചാരത്തിലുള്ള ഇന്‍വെര്‍ട്ടറുകള്‍ കണ്ടെത്തി അതിനെക്കുറിച്ച് അന്വേഷിക്കുക. പരിചയസമ്പത്തുള്ള ഒരു ഇലക്ട്രിഷ്യനോട് ചോദിക്കുന്നതും നല്ല തീരുമാനമായിരിക്കും.

'ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങി; ജനങ്ങളെ അമ്മാനമാടരുത്'; നിയന്ത്രണത്തിനെതിരെ പിണറായി... 

family-powercut

കുട്ടികള്‍ക്ക് എത്താത്ത സുരക്ഷിതമായ സ്ഥലത്ത് വേണം ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കാന്‍

അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് രണ്ടാമത്തെ പദ്ധതി.  ഉണങ്ങിയതും ഈർപ്പമില്ലാത്തതും വെള്ളം വീഴാത്തതുമായ സ്ഥലം വേണം തിരഞ്ഞെടുക്കാൻ.  ഇൻവെർട്ടർ ചൂടാവുന്നത് തടയാൻ നല്ല വായുസഞ്ചാരമുള്ള മുറിയായിരിക്കണം. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന ഇടങ്ങളിൽ ഇൻവെർട്ടർ വയ്ക്കരുത് ഇതുകൂടാതെ  കുട്ടികൾക്ക് എളുപ്പത്തിൽ കൈയെത്താത്ത ഉയരത്തിലായിരിക്കണം ഇത് സ്ഥാപിക്കേണ്ടത്.  ബാറ്ററി എപ്പോഴും പ്ലാസ്റ്റിക് അല്ലെങ്കിൽ മരത്തിന്റെ സ്റ്റാൻഡിൽ വേണം വയ്ക്കാൻ. ഇൻവെർട്ടറിന് സമീപം തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ ഒന്നും വയ്ക്കരുത്. ഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കാനും ലെവൽ പരിശോധിക്കാനും സൗകര്യമുള്ള സ്ഥലമായിരിക്കണം.

സ്ഥലം കണ്ടെത്തിലാല്‍ ഏറ്റവും പ്രധാനം ഉപയോഗ രീതിയാണ്  ഇൻവെർട്ടർ ലൈൻ കണക്ട് ചെയ്യാൻ വീടിനകത്ത് പ്രത്യേക വയറിങ് ആവശ്യമാണ്.  കണക്ട് ചെയ്യേണ്ട ലൈറ്റുകൾ, ഫാനുകൾ എന്നിവയുടെ എണ്ണം മുൻകൂട്ടി നിശ്ചയിച്ച് വേണം വയറിങും മറ്റും ചെയ്യാന്‍. 

family-happy

 വലിയ ലോഡ് എടുക്കുന്ന മിക്സി, എസി, ഫ്രിഡ്ജ് എന്നിവ ഇൻവെർട്ടർ ലൈനിൽ നിന്ന് ഒഴിവാക്കുക അല്ലാത്തപക്ഷം ഓവര്‍ലോഡായി ബാറ്ററി ചാര്‍ജ് അതിവേഗത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്.  എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഓഫ് ചെയ്യാൻ പാകത്തിന് ഇന്‍വെര്‍ട്ടര്‍ മെയിൻ സ്വിച്ചിനടുത്ത് സ്ഥാപിക്കുന്നത് നന്നായിരിക്കും. ഇൻവെർട്ടർ കണക്ഷൻ നൽകുന്ന ജോലി എപ്പോഴും പരിചയസമ്പന്നനായ ഒരു ഇലക്ട്രീഷ്യനെ മാത്രം ഏൽപ്പിക്കുക.

ENGLISH SUMMARY:

For home inverter installation, understanding the VA rating and choosing the right inverter for your needs is crucial, especially with power cuts becoming more frequent in Kerala. Proper inverter placement, ensuring a dry, well-ventilated area away from direct sunlight and out of reach of children, is essential for optimal performance and safety.