I-phone-HD

ഐഫോൺ 16 നായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 16ന്‍റെ വരവോടെ ആപ്പിള്‍ നിര്‍ത്തുന്ന പ്രൊഡക്ടുകളില്‍ നമ്മുടെ ഫൈവറൈറ്റ് ലിസ്റ്റിലെ ചിലതുമുണ്ട്. നോക്കിയാലോ? കഴിഞ്ഞവര്‍ഷം ഈ സമയം റിലീസ് ചെയ്ത  ഫിഫ്റ്റീനും  ഫിഫ്റ്റീന്‍ പ്രോമാക്സും  കളംവിടും. 

‌‌ആപ്പിൾ ലോഞ്ച് ഈവന്‍റ് കഴിഞ്ഞാൽ വില കുറയും എന്നോർത്ത് പലരും കാർട്ടിൽ ഇട്ടുവെച്ചിട്ടുള്ള ആദ്യത്തെ 6.7 ഇഞ്ച് നോൺ-പ്രോ മോഡലായ iPhone 14 Plusഉം നിർത്തലാക്കിയേക്കാം. തീർന്നില്ല... ഐഫോൺ 13ന്റെ കാര്യം ഡിസംബറോടെ തീരുമാനമാകും. ഐഫോൺ ഫോര്‍ട്ടീനാകും പുതിയ എൻട്രി ലെവൽ ഓപ്ഷൻ. 

അരങ്ങൊഴിയുന്നവയിൽ ആപ്പിള്‍ വാച്ചുമുണ്ട് . അൾട്രാ 2ന് പകരം അൾട്രാ 3rd വരും. ആപ്പിൾ വാച്ച് സീരീസ് 9ഉം SE2ഉം നിർത്താലാക്കാനിടയുണ്ട്. ഇനി എയർപോഡ്സിലേക്ക് വന്നാല്‍ സെക്കൻഡ് ജനറേഷൻ എയർപോഡുകളും വൈകാതെ തന്നെ നിർത്തലാകും. iPad 10, mini 6 എന്നിവയും നിർത്തലാക്കിയേക്കാം. 

ലോകത്തെങ്ങുമുള്ള ആപ്പിൾ ഫാൻസ് ഏറെ ആകാംക്ഷയോടെയാണ് ആപ്പിൾ ഈവന്റിനായി കാത്തിരിക്കുന്നത്. പുതിയ മോഡലുകളായ 16 സീരീസിനൊപ്പം സോഫ്റ്റ്വെയർ അപ്ഡേറ്റും ആപ്പിള്‍ പ്രഖ്യാപിക്കും.

ENGLISH SUMMARY:

Apple unveils iphone 16 series