seal-teeth

ഭൂമിയില്‍ ഇനിയും പലതും മനുഷ്യന്‍ കണ്ടെത്താനുണ്ട്. അല്ലെങ്കില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് കൂടുതല്‍ മനുഷ്യന്‍ പഠിക്കാനുണ്ട്. അത്തരത്തില്‍ ഇന്‍റര്‍നെറ്റിനെ ഈയടുത്ത് ആശയക്കുഴപ്പത്തിലാഴ്ത്തിയ ചിത്രമാണ് വളഞ്ഞ് പുളഞ്ഞ പല്ലുകളുടെ ചിത്രം. ഒരു ഫോട്ടോഗ്രാഫറാണ് ആദ്യമായി തന്‍റെ ഫോളോവേഴ്സിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഉടന്‍ തന്നെ ചിത്രം വൈറലായി. നിരവധി അക്കൗണ്ടുകള്‍ ചിത്രം റീഷെയര്‍ ചെയ്തും പോസ്റ്റിട്ടും പല്ലുകളുടെ ഉടമയായ ജീവിയെ തിരഞ്ഞു. ഒടുവില്‍ വൈറല്‍ ഫോട്ടോ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫര്‍ തന്നെ പല്ലുകളുടെ ഉടമ ആരെന്ന് വ്യക്തമാക്കി പോസ്റ്റിട്ടു. 

അന്‍റാര്‍ട്ടിക്കന്‍ ക്രാബ് സീലാണ് പല്ലുകളുടെ ഉടമ. എന്നാല്‍ എന്തിനാണ് പല്ലുകള്‍ ഇത്തരത്തില്‍ എന്ന സംശയം ഉടലെടുത്തു. ഉടന്‍ തന്നെ ഉത്തരവും ഫോട്ടോഗ്രാഫര്‍ പങ്കുവച്ചു. മറ്റു ജീവികളെപ്പോലെ സാധാരണ പല്ലുകളല്ല ക്രാബ് ഈറ്റര്‍ സീലിനുള്ളത് ഈ പല്ലുകള്‍ സീലുകള്‍ വേട്ടയാടുന്ന ജീവികളെ അനുസരിച്ച് പരിണമിച്ചതാണ്. 

crab-eater-seal

ക്രാബ് ഈറ്റര്‍ സീല്‍

ക്രാബ് ഈറ്റര്‍ സീല്‍ എന്ന പേര് തെറ്റിധരിപ്പിക്കുന്നതാണ് കാരണം ഞണ്ടുകളല്ല ഈ സീലുകളുടെ പ്രധാന ഇര. ക്രില്ലുകള്‍ എന്ന സൂക്ഷ്മ ചെമ്മീനുകളെയാണ് സീലുകള്‍ കഴിക്കുന്നത്. ക്രില്ലുകള്‍ കൂട്ടമായുള്ളിടത്ത് സീലുകള്‍ എത്തി വാ പൊളിച്ച് നീന്തുന്നു. ആവശ്യത്തിന് ക്രില്ലുകള്‍ വായിലായാല്‍ വായടച്ച് വെള്ളം ശക്തമായി വായില്‍ നിന്ന് പുറംതള്ളുന്നു. ഇവിടെയാണ് ഈ പല്ലുകള്‍ സീലുകള്‍ക്ക് ഉപകാരപ്പെടുന്നത്. പല്ലുകളുടെ വള്ളി പോലുള്ള വളവുകളില്‍ ക്രില്ലുകള്‍ കുടുങ്ങുന്നു. എന്നാല്‍ വായില്‍ കയറിയ ഉപ്പുവെള്ളം പല്ലുകള്‍ക്കിടയില്‍ അരിപ്പ പോലെ പുറത്തേക്ക് പോകുന്നു. ശേഷിക്കുന്ന ക്രില്ലുകളെ ഒന്നായി വിഴുങ്ങുക മാത്രമാണ് സീലിനുള്ള അധ്വാനം. 

krills-seal

ക്രില്‍

 

സാധാരണ ജീവികളില്‍ നിന്നും ഏറെ വ്യത്യസ്തമായ ജീവിതരീതിയാണ് ക്രാബ് ഈറ്റര്‍ സീലുകള്‍ക്കുള്ളത്. അന്‍റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകളും കുറച്ച് മീനുകളും കക്കയും ഞണ്ടും മാത്രമാണ് സാധാരണ ഇരപിടിയന്‍മാര്‍ക്ക് കഴിക്കാനുള്ളത് എന്നാല്‍ പുള്ളിപ്പുലി സീലുകളും ആന സീലുകളും ഈ മേഖല അടക്കി വാഴുകയാണ്. ഇതോടെ മറ്റൊരു ഇര എന്ന രീതിയിലാണ് ക്രാബ് ഈറ്റര്‍ സീലുകള്‍ ക്രില്ലുകളെ പിടിക്കാന‍് തുടങ്ങിയത്. തുടര്‍ന്ന് ഇവയുടെ പല്ലുകളും അരിപ്പ പോലായി മാറി. സംരക്ഷിത ജീവിയായ ക്രാബ് ഈറ്റര്‍ സീലുകള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. 

ENGLISH SUMMARY: