എഐ കാലത്തിനൊത്തുള്ള ജോലി കിട്ടണമെങ്കിൽ സിലബസിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വേണം. കരിക്കുലുത്തിൽ എഐ, മെഷീൻ ലേണിങ്, ഡേറ്റ സയൻസ് എന്നിവയ്ക്കു പ്രാധാന്യം നല്‍കണം. എഐ ഉപയോഗിച്ച് പ്രായോഗിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തിയാകണം പഠനം. അതുപോലെ , എഐ സ്റ്റാർട്ടപ്പുകൾ, ടെക് കമ്പനികൾ, റിസർച് & ഡവലപ്മെന്റ് ലാബുകൾ തുടങ്ങിയവയുമായി സഹകരിച്ചാകണം ക്യാംപസിന്റെ പ്രവർത്തനം. ഇന്റേൺഷിപ്പുകളും ലൈവ് പ്രോജക്ടുകളും ഗെസ്റ്റ് ലക്ചറുകളും വഴി ഇൻഡസ്ട്രി കണക്ട് ഉറപ്പാക്കണം.മെഷീൻ ലേണിങ് എൻജിനീയർ, എഐ പ്രോഡക്ട് ഡിസൈനർ, പ്രോംപ്റ്റ് എൻജിനീയർ തുടങ്ങി പുതുതായി രൂപപ്പെട്ടു വരുന്ന സങ്കേതകങ്ങള്‍ വിദ്യാർഥികൾക്കു പരിചയപ്പെടുത്തണം. അതിനായുള്ള മാർഗനിർദേശങ്ങളും നൽകണം