സിപിഎം നേതാവ് ഗോവിന്ദന്‍ മാഷ് എഐ കാരണമുണ്ടാകുന്ന ജോലി നഷ്ടത്തെപ്പറ്റി പറഞ്ഞത് വലിയ വാര്‍ത്തയായത് ഓര്‍മയില്ലേ. ലോകത്തെവിടെയും ഉയരുന്ന ചോദ്യമാണിത്. എഐ കാരണം ജോലി നഷ്ടം ഉണ്ടാകും എന്നത് ശരിയാണ്. ഡാറ്റാ എന്‍ട്രി, വിവര്‍ത്തനം–ഗ്രാഫിക്സ് തുടങ്ങിയ കണ്ടന്‍റ് നിര്‍മിതി പോലുള്ള ഒരുപാട് മേഖലകളില്‍ എഐ തൊഴില്‍ നഷ്ടം ഉണ്ടാക്കും. അതേസമയം എഐയുടെ തന്നെ മേഖലയില്‍ ഒരുപാട് തൊഴില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. എഐയെ ഫലപ്രദമായി വിനിയോഗിക്കാനും മനുഷ്യശേഷി വേണം. അതുപയോഗിക്കുന്ന മേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടും. പിന്നെ, മനുഷ്യസ്പര്‍ശം ആവശ്യമായ ആതുരസേവനം പോലുള്ള ഇടങ്ങളില്‍ എഐക്ക് മനുഷ്യന് പകരമാകാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.