ഇന്ത്യക്കാര്‍ വാര്‍ത്തകളറിയാന്‍ എഐയെ ആശ്രയിക്കുന്നത് കൂടിവരുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്സിന്റെ വാര്‍ഷിക ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ജനറേറ്റീവ് എഐ ഒരു സമാന്തര മാധ്യമ ലോകം തന്നെ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. വാര്‍ത്തകള്‍ ചെറിയ രൂപത്തിലാക്കി കിട്ടാന്‍ ഇന്ത്യയില്‍ എഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
ചാറ്റ് ജിപിടിയും പെര്‍പ്ലെക്സിറ്റിയും ഇത്തരം സേവനങ്ങളിലൂടെ ഹിറ്റാകുന്നു. എഐ ഉപയോഗിക്കുന്നതില്‍ അഞ്ചില്‍ ഒരാള്‍ ചാറ്റ് ബോട്ടിനോട് ആവശ്യമുള്ള വാര്‍ത്തകള്‍ ചോദിച്ച് മനസിലാക്കുന്നവരാണ്. ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തതില്‍ 44 ശതമാനം പേരും എഐ ഉപയോഗിക്കുന്ന കാര്യത്തില്‍ കംഫര്‍ട്ടബിള്‍ ആണ്. മാധ്യമ രംഗത്ത് എഐ ഇനി എന്തൊക്കെ മാറ്റമുണ്ടാക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം