തികച്ചും യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ചിത്രങ്ങളും വിഡിയോയും നിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക് . ഇൻറർനെറ്റിൽ ലഭ്യമായ ചിത്രങ്ങളോ വീഡിയോകളോ എടുത്താണ് ഇതുണ്ടാക്കുന്നത്. ജനറേറ്റീവ് എഐയുടെ വലിയൊരു അപകടമാണിത്. ഓൺലൈൻ കമ്പനികൾ ശേഖരിക്കുന്ന വ്യക്തിപരമായ ഡേറ്റ ഡീപ്പ് ഫേക്ക് ഉണ്ടാക്കാനന്‍ ഉപയോഗിക്കുന്നുണ്ട്. തമാശക്കും പ്രചാരണത്തിനും ഇങ്ങനെ ഡീപ് ഫേക്ക് ചെയ്യാറുണ്ട്. എന്നാല്‍ പ്രശസ്തരുടെ വീഡിയോകള്‍ മാത്രമല്ല ഡീപ് ഫേക്കായി ഉണ്ടാക്കുന്നത്. മറ്റൊരു വ്യക്തിയുടെ കൃത്രിമ വീഡിയോ സൃഷ്ടിച്ച് അനായാസം തട്ടിപ്പ് നടത്താന്‍ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് ഡീപ് ഫേക്കിനെ സൂക്ഷിക്കുക