എഐ ഉപയോഗിച്ച് കൃഷി ചെയ്യാമോ? ചെയ്യാമല്ലോ. സത്യ നാദെല്ലയുടെ എഐ കൃഷി വീഡിയോ ഓര്‍മയില്ലേ. അതിന് ഇലോൺ മസ്ക് ഉള്‍പ്പെടെയുള്ളവരാണ് കയ്യടിച്ചത്. വിളവ് മെച്ചപ്പെടുത്തുക, കൃഷിക്കുള്ള ജലവിനിയോഗം കുറയ്ക്കുക, രാസവസ്തുക്കളുടെ ഉപയോഗം ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് എഐ ടൂൾ ഉപയോഗിച്ച് കർഷകർ ചെയ്യുന്നത്. കർഷകർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ തന്നെ ഈ ടൂൾ ഉപയോഗിക്കാമെന്ന പ്രത്യേകതയുണ്ട്.
2000ൽ അധികം കർഷകരുടെ സഹകരണത്തോടെ നടത്തിയ എഐ സംവിധാനം വൻവിജയമായെന്ന് അധികൃതർ പറയുന്നു. അപ്പോള്‍ ഓര്‍ക്കുക എഐ മണ്ണിലും പണിയെടുക്കും