ടി20 ടീമിൽ തന്നെ പരിഗണിക്കാത്ത സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്‍റിനും വെടിക്കെട്ട് മറുപടിയുമായി ഇന്ത്യന്‍ താരം യശ്വസ്വി ജയ്‌സ്വാൾ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി ഹരിയാനയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ സെഞ്ചുറി. 48 പന്തിൽ 16 ഫോറുകളും ഒരു സിക്‌സുമടക്കം ജയ്‌സ്വാൾ സെഞ്ചറി നേടി. മത്സരത്തിൽ ജയ്‌സ്വാൾ 50 പന്തിൽ 101 റൺസെടുത്തു. സർഫറാസ് ഖാൻ 25 പന്തിൽ 64 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഹരിയാന ഉയർത്തിയ 235 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് തകർപ്പൻ തുടക്കമാണ് ജയ്‌സ്വാൾ നൽകിയത്. ഹരിയാന ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം അതിവേഗം സ്കോര്‍ ഉയര്‍ത്തി. ഓപ്പണിങ്ങ് വിക്കറ്റിൽ രഹാനയ്‌ക്കൊപ്പം 53 റൺസ് കൂട്ടിച്ചേർത്തു. ജയ്സ്വാൾ 18-ാം ഓവറിൽ ആറാമനായി പുറത്തായി. 17.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയത്തിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഹരിയാനയ്ക്ക് വേണ്ടി അങ്കിത് കുമാർ 89 റൺസും നിഷാന്ത് സിന്ധു 63 റൺസുമെടുത്തു.