Image Credit: instagram.com/keralablasters
ഇവാന്‍ വുക്കോമനോവിച്ചിന് പകരം കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകന്‍ എത്തുകയാണ്. സ്വീഡിഷ് പരിശീലകന്‍ മികേല്‍ സ്റ്റോറെയാണ് പുതിയ കോച്ച്. എന്നാല്‍ വുക്കൊമാനോവിച്ചില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് മികേല്‍ സ്റ്റോറെ. ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ‘ആശാനെ’ അറിയാം...
വിവിധ രാജ്യങ്ങളിലെ വിവിധ ടീമുകളെ പരിശീലിപ്പിച്ച 17 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് മികേല്‍ സ്റ്റേറെ ബ്ലാസ്റ്റേഴിസിന്് ആശാനാകാന്‍ എത്തുന്നത്. ഐഎസ്എല്ലിന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ സ്വീഡിഷ് കോച്ചുകൂടിയാണ് അദ്ദേഹം. എന്നാല്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിച്ചിട്ടില്ലാത്ത പക്ഷേ പതിനാലാം വയസുമുതല്‍ കോച്ചിങ് തൊഴിലക്കിയ വ്യക്തിയാണ് അദ്ദേഹം. അനുഭവങ്ങളിലൂടെ പഠിച്ചു വളര്‍ന്ന പരിശീലകനാണെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.
2007 ല്‍ സ്വീഡിഷ് ക്ലബ് വാസ്ബി യുണൈറ്റഡിലൂടെയാണ് പരിശീലക ജോലി ആരംഭിക്കുന്നത്. 2009 ല്‍ സ്വീഡിഷ് ക്ലബ് എഐകെയുടെ മുഖ്യപരിശീലകനായി. ഹെഡ് കോച്ച് ആകുന്നതിന് മുന്‍പ് ഗ്രൊന്‍ഡാല്‍ ഐകെ, ഹാമര്‍ബി, എഐകെ എന്നീസ ക്ലബുകളുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഗ്രൊന്‍ഡാല്‍ ഐകെയുടെ യൂത്ത് മാനേജറാകുമ്പോള്‍ മികേല്‍ സ്റ്റോറെയ്ക്ക് പ്രായം വെറും 25 വയസായിരുന്നു.
എഐകെ സ്വീഡിഷ് ലീഗായ ഓൾസ്‌വെൻസ്‌കാൻ കിരീടം ചൂടിയപ്പോളും സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടുമ്പോളും മികേല്‍ സ്റ്റോറെ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഐഎഫ്കെ ഗോട്ടെ ബര്‍ഗിനൊപ്പം സ്വെന്‍സ്ക കപ്പ് നേടി. സ്വീഡന്‍, ഗ്രീസ്, ചൈന, നേര്‍വേ, യുഎസ്എ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്കെ ഗോട്ടെബര്‍ഗ്, ഡാലിയന്‍ യിഫാങ്, ബികെ ഹാകന്‍, സാന്‍ജോ എര്‍ക്ക് ക്വേക്സ് തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഒടുവില്‍ തായ് ലീഗിലെ ഉതൈ താനിയെയുടെ പരിശീലകനായിരുന്നു അദ്ദേഹം. തായ് ലീഗില്‍ 25 മത്സരങ്ങളിൽ ഉതൈ താനിയ് ഏഴു വിജയമാണ് നേടിയത്. പത്തു കളികൾ തോറ്റപ്പോൾ എട്ടെണ്ണം സമനിലയിലാണ് കലാശിച്ചത്.
48കാരനായ സ്റ്റാറേ രണ്ടു വര്‍ഷത്തേക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷം. ഏഷ്യയിൽ കോച്ചിംഗ് കരിയർ തുടരാനും ഈ മനോഹര ഭൂഖണ്ഡത്തിലെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരാനും സാധിച്ചതിൽ അഭിമാനിക്കുന്നു. ഇന്ത്യയിലെത്തി എല്ലാവരെയും കാണാനും വലിയ വലി കാര്യങ്ങള്‍ ചെയ്യാനുമാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റോറെ പറഞ്ഞു. ഞങ്ങളുടെ പരിശീലകനിൽ ഞങ്ങൾ തിരയുന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരാളാണ് സ്റ്റോറെയെന്നും അദ്ദേഹത്തിന് ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാന്‍ ആഗ്രഹിക്കുന്നുമെന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞത്.