hardik-jurel

രാജ്കോട്ടില്‍ നടന്ന മൂന്നാം ട്വന്‍റി20യില്‍ ഇംഗ്ലണ്ടിനോട് 26 റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്ക് രൂക്ഷ വിമര്‍ശനം. ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യയ്ക്ക് പിഴച്ചുവെന്നും ഹാര്‍ദിക് ട്വന്‍റി20യിലാണ് കളിക്കുന്നതെന്ന് മറന്നുവെന്നുമാണ് പാര്‍ഥിവ് പട്ടേലും കെവിന്‍ പീറ്റേഴ്സണുമടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്കോട്ടിലെ പിച്ചില്‍ ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്തത് ഇന്ത്യയുടെ മണ്ടന്‍ തീരുമാനമായിരുന്നുവെന്നും മുന്‍താരങ്ങള്‍ വിലയിരുത്തുന്നു. 

India's Hardik Pandya bats during the Twenty20 cricket match between England and India in Rajkot, India, Tuesday, Jan. 28, 2025. (AP Photo/Ajit Solanki)

India's Hardik Pandya bats during the Twenty20 cricket match between England and India in Rajkot, India, Tuesday, Jan. 28, 2025. (AP Photo/Ajit Solanki)

35 പന്തില്‍ നിന്നും 40 റണ്‍സെടുത്ത് രാജ്കോട്ടില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയെങ്കിലും വന്‍ വിമര്‍ശനമാണ് ഹാര്‍ദികിനെതിരെ മുന്‍താരങ്ങള്‍ ഉയര്‍ത്തുന്നത്.  ട്വന്‍റി 20യാണെന്ന് മറന്നാണ് ഹാര്‍ദിക് കളിച്ചതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ആയ പാര്‍ഥിവ് പാട്ടേല്‍ പറയുന്നു. ട്വന്‍റി20യില്‍ 20–25 പന്ത് നേരിട്ട ശേഷമല്ല, ക്രീസില്‍ നില ഉറപ്പിക്കേണ്ടത്.അത്രയും പന്ത് പാഴാക്കാനാവില്ല. സ്ട്രൈക്ക് കൈമാറണം. എത്ര ഡോട്ട് ബോളുകളാണ് തുടക്കത്തിലുണ്ടായത്?–പാര്‍ഥിവ് പട്ടേല്‍ നിരാശ മറച്ചുവച്ചില്ല.  

ഇന്ത്യയ്ക്ക് ബാറ്റിങ് ഓര്‍ഡറിലേ പിഴച്ചു. ധ്രുവ് ജൂറല്‍ ല്‍ മികച്ച ബാറ്ററാണ്. എന്നിട്ടും എട്ടാമനായി ഇറക്കാനുള്ള ബുദ്ധി ആരുടേതായിരുന്നു? ഏറ്റവും മികച്ച ബാറ്റര്‍മാരെ ആദ്യം ഇറക്കണമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം- കെവിന്‍ പീറ്റേഴ്സണും വ്യക്തമാക്കി. നാലാം നമ്പര്‍ വരെ ലെഫ്റ്റ്–റൈറ്റ് കോമ്പിനേഷന്‍ കൃത്യമായിരുന്നു. പക്ഷേ അതിന് ശേഷം മികച്ച ബാറ്റര്‍മാരെയാണ് ഇറക്കി കളിക്കേണ്ടത്. ജൂറല്‍ അഞ്ചാമനായി ഇറങ്ങാന്‍ ഏറ്റവും യോഗ്യനായിരുന്നു. അങ്ങനെയെങ്കില്‍ കളിയുടെ ഗതി തന്നെ മാറി മറിഞ്ഞേനെയെന്നും പീറ്റേഴ്സണ്‍ തുറന്നടിച്ചു. 

India's Varun Chakravarthy (L) celebrates with captain Suryakumar Yadav after taking the wicket of England's Jofra Archer during the third Twenty20 international cricket match between India and England at the Niranjan Shah Stadium in Rajkot on January 28, 2025. (Photo by Money SHARMA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

തോല്‍വിക്കിടയിലും ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത് വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ചുവിക്കറ്റ് നേട്ടമാണ്. 24 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഇംഗ്ലണ്ടിന്‍റെ 5 വിക്കറ്റ് പിഴുതത്. ജോസ് ബട്ട്​ലര്‍, ജെയ്മി സ്മിത്ത്, ജെയ്മി  ഓവര്‍ടന്‍, കാര്‍സ്, ആര്‍ച്ചര്‍ എന്നിവരാണ് ചക്രവര്‍ത്തിക്ക് മുന്നില്‍ വീണത്. രണ്ടാം ഇന്നിങ്സില്‍ പിച്ച് സ്​ലോ ആയതും ആദില്‍ റഷീദുമാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നും താരം പറയുന്നു. ' രണ്ടാം ഇന്നിങ്സില്‍ പിച്ച് സ്​ലോ ആകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ മഞ്ഞ് വീഴുമെന്നും പിച്ച് മാറില്ലെന്നും കരുതി. ദൗര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. ഇത് ഇംഗ്ലണ്ടിനെ തുണച്ചു. സ്പിന്നര്‍മാര്‍ കൃത്യമായി ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും വരുണ്‍ ചക്രവര്‍ത്തി കളിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

England's Adil Rashid celebrates after taking the wicket of India's Tilak Varma during the third Twenty20 international cricket match between India and England at the Niranjan Shah Stadium in Rajkot on January 28, 2025. (Photo by Money SHARMA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ആദില്‍ റഷീദിന്‍റെ മേല്‍നോട്ടത്തില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തു. വരുണ്‍ ചക്രവര്‍ത്തിയെക്കാളും മികച്ച ശരാശരിയായിരുന്നു ആദിലിന്‍റേത്. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നിര്‍ണായക വിക്കറ്റ് ആദില്‍ വീഴ്ത്തുകയും ചെയ്തു. ' ആദില്‍ ഇതിഹാസമാണ്. എങ്ങനെ പന്തെറിയണമെന്ന് ആദിലിന് അറിയാം. സ്പീഡ് കൃത്യമായി ആദിലിന്‍റെ വരുതിയില്‍ നിന്നു'വെന്നും വരുണ്‍ ചക്രവര്‍ത്തി പ്രശംസിച്ചു. 172 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നില്‍ തീര്‍ത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഞ്ച് മല്‍സരങ്ങളുടെ ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. വെള്ളിയാഴ്ച പൂണെയിലാണ് നാലാം ട്വന്‍റി20.

ENGLISH SUMMARY:

India's 26-run loss to England in the Rajkot T20 sparks criticism. Experts question the batting order and India's decision to bowl first after winning the toss.