Image Credit: The Australian

  • താന്‍ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും ഉസ്മാന്‍ ഖവാജയുടെ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് താന്‍ വിശദമായി പഠിക്കുകയാണെന്നും വിവരങ്ങള്‍ താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമിന്‍സ് എക്സില്‍ കുറിച്ചു

ഓസീസ് സൂപ്പര്‍ താരം പാറ്റ് കമിന്‍സിന്റെ സമയം ഒട്ടും ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നിന് പുറകെ ഒന്നായി വിവാദം. മുന്‍ സഹതാരം ഉസ്മാന്‍ ഖവാജ തുറന്ന് വിട്ട പന്തുചുരണ്ടല്‍ വിവാദം തലയ്ക്ക് മീതെ നില്‍ക്കുന്നതിനിടെയാണ് കമിന്‍സിന്‍റെ വിഡിയോയും വൈറലാകുന്നത്. വീടിന് പുറത്തിറങ്ങി ഭാര്യ ബെക്കിയുമായി വഴക്കിടുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. വിഡിയോയില്‍ ബെക്കി കമിന്‍സിനോട് നന്നായി ചൂടാകുന്നതും കമിന്‍സ് തിരിച്ച് സംസാരിക്കുന്നതും കാണാം.  വഴക്ക് വൈറലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ബെക്കി കുടുംബ ചിത്രം പങ്കുവച്ച് 'മൈ ലവ്സ് ' എന്ന് കാപ്ഷനും നല്‍കി.

2013ല്‍  കിങ്സ് ക്രോസിലെ ബാറില്‍ വച്ചാണ് കമിന്‍സും ബെക്കിയും കണ്ടുമുട്ടിയതും പ്രണയത്തിലായതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. വഴക്ക് പുറത്തായതോടെ ഇരുവരും അത്ര നല്ല രസത്തിലല്ലെന്ന കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ബെക്കിയുടെ കുടുംബചിത്രം വന്നതോടെ ആരാധകര്‍ക്കും ആശ്വാസം.

വൈകാതെ താന്‍ മാധ്യമങ്ങളെ കാണുന്നുണ്ടെന്നും ഉസ്മാന്‍ ഖവാജയുടെ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് താന്‍ വിശദമായി പഠിക്കുകയാണെന്നും വിവരങ്ങള്‍ താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമിന്‍സ് എക്സില്‍ കുറിച്ചു. വെള്ളിയാഴ്ച കമിന്‍സ് പ്രതികരിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ്ചെയ്യുന്നത്.

2018ലെ പന്തുചുരണ്ടല്‍ വിവാദമാണ് ഖവാജയുടെ ബുക്ക് റിലീസിനോട് അനുബന്ധിച്ച് വീണ്ടും ചര്‍ച്ചയായത്. പന്ത് ചുരണ്ടലില്‍ അന്നത്തെ ടീം അംഗങ്ങള്‍ക്കെല്ലാം പങ്കുണ്ടെന്നും സാന്‍ഡ് പേപ്പര്‍ വച്ച് പന്ത് ചുരണ്ടാനുള്ള തീരുമാനത്തെ കുറിച്ച് അന്ന് ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് പുറമെ എല്ലാവരും അറിഞ്ഞിരുന്നുവെന്നുമായിരുന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് ഖവാജയുടെ വെളിപ്പെടുത്തല്‍. പോര്‍ട്ട് എലിസബത്തില്‍ കഴിഞ്ഞയിടെ നടന്ന ടെസ്റ്റ് മല്‍സരത്തിലും പന്ത് ചുരണ്ടാന്‍ സമാന ശ്രമം നടന്നുവെന്നും ഖവാജ ആരോപിച്ചിരുന്നു. അതേസമയം, തനിക്ക് അങ്ങനെയൊരു കാര്യത്തില്‍ അറിവുണ്ടായിരുന്നില്ല എന്നാണ് മിച്ചല്‍ സ്റ്റാര്‍ക് നിലപാടെടുത്തത്. അന്നത്തെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ അന്ന് നടപടി നേരിട്ടിരുന്നു. 

ENGLISH SUMMARY:

Australian cricket star Pat Cummins is facing fresh attention after a video showing him arguing with his wife, Becky Cummins, outside their home went viral on social media. The video sparked speculation about their relationship, but Becky later shared a family photograph with the caption 'My Loves', reassuring fans. Meanwhile, Cummins is also under scrutiny following former teammate Usman Khawaja's explosive revelations about the 2018 ball-tampering scandal. Khawaja claimed that several members of the Australian team knew about the sandpaper plan, while Cummins has sought further details from Cricket Australia and is expected to respond publicly.