റോഡരികിൽ ആളുകളുടെ കണ്ണിൽപ്പെടാതെ നടന്നുപോയ ക്രിക്കറ്റ് താരം സഞ്ജു സാംസനെ തിരിച്ചറിഞ്ഞ് കൂടെ നിന്ന് ഫോട്ടോ എടുത്തതിന്‍റെ സന്തോഷത്തിലാണ് പത്തനംതിട്ട സ്വദേശി അഖില. അഖില പങ്കുവെച്ച ചിത്രത്തിനും സഞ്ജുവിന്റെ താരജാഡല്ലാത്ത പെരുമാറ്റത്തിനും സോഷ്യൽ മീഡിയയിൽ കൈയ്യടികൾ നിറയുകയാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരം കവടിയാറിലൂടെ സ്കൂട്ടറിൽ പോകുമ്പോഴാണ് വഴിയിലൂടെ നടന്നു പോകുന്ന സഞ്ജു സാംസൺ അഖിലയുടെ കണ്ണിലുടക്കിയത്. ആദ്യം ഒന്ന് സംശയിച്ചു. പിന്നെ സ്കൂട്ടർ നിർത്തി ഓടിച്ചെന്നു. പ്രിയതാരത്തെ അടുത്തുകണ്ടതിന്‍റെ അതിശയം അഖിലയുടെ വാക്കുകളിൽ നിറഞ്ഞു.
രാജ്യാന്തര ഫെന്‍സിങ് താരമായ അഖിലയ്ക്ക് ഇത് ഫാന്‍ ഗേള്‍ മൊമന്റ്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരിയാണ് പത്തനംതിട്ട സ്വദേശിയായ അഖില.