Nagoya: India s Mirabai Chanu holds a silver medal after competing in the Women s 49kg Group A weightlifting final match during the 20th Asian Games, in Nagoya, Japan, Wednesday, Sept. 23, 2026. (PTI Photo/Arun Sharma)(PTI09_23_2026_000112B)
സൂപ്പര്‍താരം മിരാബായി ചാനുവിന് ജപ്പാന്‍ വീണ്ടും ഭാഗ്യവേദിയായി. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍. ചാനുവിന്‍റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടമാണിത്. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ 198 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു രണ്ടാമതെത്തിയത്. 2021ലെ ടോക്യോ ഒളിംപിക്സിലും മിരാബായ് ചാനു വെള്ളിമെഡല്‍ നേടിയിരുന്നു.
215 കിലോ ഉയര്‍ത്തിയ ഉത്തര കൊറിയയുടെ റി സോങ് ഗുമ്മിനാണ് സ്വര്‍ണം. ഇന്തൊനീഷ്യയുടെ വിജയന ലുലുക് ഡയാന വെങ്കലം നേടി. സ്നാച്ചില്‍ 87 കിലോ ഉയര്‍ത്തിയ മിരാബായ് ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 111 കിലോയും ഉയര്‍ത്തി. എന്നാല്‍ മികച്ച ഫോമിലായിരുന്ന റി സോങ് ഗുമ്മിനെ മറികടക്കാനായില്ല.
2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ചാനുവിന് തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. 2021 ഏപ്രില്‍ 17ന് ഏഷ്യന്‍ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മിരാബായ് ചാനു ലോകറെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ഉയര്‍ത്തിയ 119 കിലോ എന്ന റെക്കോര്‍ഡ് 2023 സെപ്തംബര്‍ 5 വരെ നിലനിന്നു. ലോക വെയിറ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലടക്കം ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുള്ള ചാനുവിന് ഖേല്‍ രത്ന, പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.