New Delhi: India s Treesa Jolly, centre, and Gayatri Gopichand Pullela, left, compete against Japan s Rin Iwanaga, right, and Kie Nakanishi, unseen, in the women s doubles badminton match during the BWF World Championships, at IGI Stadium in New Delhi, Thursday, Aug. 20, 2026. (PTI Photo/Karma Bhutia)(PTI08_20_2026_000112A)
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം ക്വാര്‍ട്ടറില്‍. പ്രീ–ക്വാര്‍ട്ടറില്‍ ഏഴാം സീഡായ ജപ്പാന്‍റെ റിന്‍ ഇവാന്‍ക–കീ നകാനിഷി സഖ്യത്തെ (21–16, 21–12) നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. ചൈനയാണ് ഇനി എതിരാളികള്‍.
തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെയാണ് ജോളി–ഗായത്രി സഖ്യം റാക്കറ്റ് വീശിയത്. ജാപ്പനീസ് ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാനും ഇന്റര്‍വെല്‍ സമയത്ത് 11–9ന് ലീഡെടുക്കാനും ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞു. എന്നാല്‍ കളി പകുതിയായപ്പോള്‍ ജാപ്പനീസ് സഖ്യം മികച്ച മടങ്ങിവരവ് നടത്തിയെങ്കിലും ഒന്നാം സെറ്റ് 21–16ന് ഗായത്രിയും ജോളിയും തിരിച്ച് പിടിക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ മികച്ച ഒത്തിണക്കത്തോടെയാണ് ഇരുവരും കളിച്ചത്. ജാപ്പനീസ് സഖ്യം തുടരെ പിഴവുകള്‍ വരുത്തിയതോടെ 10 മിനിറ്റില്‍ 11 പോയിന്‍റ് ഇന്ത്യന്‍ സഖ്യം സ്കോര്‍ ചെയ്തു.
ലോക റാങ്കിങില്‍ നാലാമതുള്ള ചൈനയുടെ ജിയ യിഫാന– ഷൂക് സിയാന്‍ സഖ്യത്തെ ക്വാര്‍ട്ടറില്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സഖ്യം. ആദ്യ റൗണ്ടിൽ സ്പെയിൻ താരങ്ങളെ തോൽപ്പിച്ചതിനു ശേഷം, രണ്ടാം റൗണ്ടിൽ 16-ാം സീഡ് താരങ്ങളായ അമേരിക്കയുടെ ലോറൻ ലാം - ആലിസൺ ലീ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-15, 21-12) പരാജയപ്പെടുത്തിയാണ് ഇവർ പ്രീ-ക്വാർട്ടറിലെത്തിയത്. 2011 ലെ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ജ്വാല ഗുട്ട– അശ്വിനി പൊന്നപ്പ സഖ്യമാണ് ആദ്യമായി ഇന്ത്യയ്ക്കായി ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സ് മെഡല്‍ (വെങ്കലം) നേടിയത്.