File Photo: ANI
ഡല്‍ഹി ക്യാപിറ്റല്‍സ് സൂപ്പര്‍താരം അഭിഷേക് പൊരലിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ബലാല്‍സംഗക്കേസിലാണ് കോടതിയുടെ ഉത്തരവ്. അഭിഷേകിന്‍റെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ സ്വകാര്യചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് അഭിഷേക് ഭീഷണി മുഴക്കിയെന്നത് പരിഗണിച്ചാണ് നടപടി.
അതേസമയം, തനിക്കെതിരെയുള്ള ബലാല്‍സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അഭിഷേകിന്‍റെ വാദം. എന്നാല്‍ മൂന്ന് വര്‍ഷമായി താനും അഭിഷേകും പ്രണയബന്ധത്തിലായിരുന്നുവെന്നും 2025 ല്‍ താരവുമായി അഭിപ്രായവ്യത്യാസമുണ്ടായെന്നും ഇതോടെ താരം ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്നും യുവതി പറയുന്നു. വിവാഹക്കാര്യത്തെ കുറിച്ച ്ചുവതി ചോദിച്ചപ്പോള്‍ വിവാഹം കഴിക്കുമെന്ന് അഭിഷേക് ഉറപ്പ് നല്‍കിയെന്നും എന്നാല്‍ പിന്നീട് വാക്കു മാറ്റുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
തുടര്‍ന്ന് ഇക്കാര്യം ചോദിച്ചപ്പോഴാണ് ഒന്നിച്ചുണ്ടായിരുന്ന സമയത്തെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതെന്നും എംബിബിഎസ് വിദ്യാര്‍ഥിനി കൂടിയായ പരാതിക്കാരി ആരോപിക്കുന്നു. ഇതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി താരം തന്നെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ മൊഗ്ര പൊലീസാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അഭിഷേക് ഇന്ത്യ എ ടീമിനായി യുകെ പര്യടനത്തിലും ഓസ്ട്രേലിയയിലും കളിച്ചുള്ള താരമാണ്. ഐപിഎലില്‍ നാല് സീസണുകളിലായി 35 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അഭിഷേക് 769 റണ്‍സുമെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1408 റണ്‍സും ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നായി 833 റണ്‍സുമാണ് അഭിഷേകിന്‍റെ സമ്പാദ്യം.
Google trending Topic: Abishek Porel