ബാറുകളില്‍ കയറി പ്രീമിയം മദ്യം വാങ്ങിക്കുടിച്ച ശേഷം പണം കൊടുക്കാതെ മുങ്ങിയ കേസില്‍ ലണ്ടന്‍ ഫുട്ബോളര്‍ മിഷേല്‍ ഡോം ബെംവിന് നിയമക്കുരുക്ക്. 29കാരനായ ബെംവിന്‍ വെസ്റ്റ്മിന്‍സ്റ്റര്‍, കെന്‍സിങ്ടന്‍, ചെല്‍സി എന്നിവിടങ്ങളിലെ ആറ് റസ്റ്ററന്‍റുകളെയാണ് കബളിപ്പിച്ചത്. ജനുവരി 29നും ഏപ്രില്‍ 23നും ഇടയിലാണ് താരം ഭക്ഷണവും കഴിച്ച് മദ്യപിച്ച ശേഷം പണം കൊടുക്കാതെ മുങ്ങിയത്.
ആകെ നാലര ലക്ഷം രൂപയോളം ബെംവിന്‍ കബളിപ്പിച്ചെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. രണ്ടരലക്ഷത്തോളം രൂപ വില വരുന്ന യമസാകി മാള്‍ട്ട് വിസ്കിയുള്‍പ്പടെയാണ് ബെംവിന്‍ അകത്താക്കിയത്.
വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചപ്പോള്‍ ബെംവിന്‍ തനിക്കെതിരെയുള്ള കുറ്റം നിഷേധിക്കുകയാണുണ്ടായത്. അക്കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നും ബെംവിന്‍ പറഞ്ഞു. ' ആ പറഞ്ഞ സ്ഥലത്ത് ഞാന്‍ പോയിട്ടുണ്ട്. പക്ഷേ ഇങ്ങനെ ചെയ്തോയെന്ന് എനിക്കോര്‍മയില്ല'- എന്നും ബെംവിന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം അനുവദിച്ച കോടതി കേസ് വിചാരണയ്ക്കായി ഡിസംബര്‍ ഏഴിലേക്ക് മാറ്റി.
ENGLISH SUMMARY:
London-based footballer Michel Dome-Bemwin is facing serious legal repercussions after allegedly targeting multiple premium restaurants for high-end "dine and dash" scams. The twenty-nine-year-old athlete reportedly frequented six luxury dining establishments across elite neighborhoods like Westminster, Kensington, and Chelsea between January 29 and April 23. Prosecutors stated that Dome-Bemwin systematically defrauded these venues of a combined total of roughly £4,000 in unpaid hospitality services. His lavish orders notably included an incredibly rare bottle of premium Yamazaki single malt whisky valued alone at over £2,300. When brought before the Westminster Magistrates' Court, the footballer formally denied the theft charges by presenting a bizarre defense of selective memory loss regarding the specific incidents. While acknowledging his presence at the upscale venues, he claimed to have absolutely no recollection of skipping the bills before the court granted him conditional bail until his trial on December 7.