ലോകകപ്പില്‍ മാര്‍പാപ്പ ആരെ പിന്തുണയ്ക്കും ? സ്പെയിനിലേക്കുള്ള യാത്രമധ്യേയാണ് ഇഷ്ട ഫുട്ബോള്‍ ടീമിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്. പാപ്പായുടെ മറുപടിയും ഉടനെത്തി.  

പോപ്പ് പതിനാലാമനായി ചുമതലയേറ്റ ശേഷം ആദ്യമായി സ്പെയിൻ സന്ദർശിക്കുകയാണ് ലിയോ പതിലാമാൻ. വിമാനത്തിലെ യാത്രക്കിടെ'ഏത് ടീമിനെയാണ് ഇഷ്ടപ്പെടുന്നത്?  റയൽ മാഡ്രിഡോ ബാഴ്സലോണയോ? എന്ന് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. കായിക പ്രേമിയായ ലിയോ പതിനാലാമന് മറുപടി പറയാൻ ഒരു നിമിഷം പോലും സമയം വേണ്ടി വന്നില്ല. 'ഉത്തരം എളുപ്പമല്ലേ..., പോപ്പ് എല്ലാ ടീമിനുമോപ്പം, പക്ഷെ പ്രെവോസ്റ്റ് റയൽ മാഡ്രിഡിനോപ്പം.' എന്നായിരുന്നു  കായികപ്രേമി കൂടിയായ റോബർട്ട് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമന്റെ മറുപടി. 

ഇറാനിലുള്ള അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിൽ ട്രംപുമായി ഇടഞ്ഞ പോപ് പക്ഷെ, ഫിഫ ലോകകപ്പിൽ അമേരിക്കൻ ടീമിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. മുൻപ് അമേരിക്കയെക്കാളും പെറു ടീമിനാണ് പിന്തുണയെന്ന് പോപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ പെറുവിന് ലോകകപ്പ് യോഗ്യത നേടാനായില്ല. സൌത്ത് ചിക്കാഗോ സ്വദേശിയായ പോപ് പെറുവിൽ മിഷനറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Pope Francis revealed his favorite football team during his trip to Spain. The Pope stated that while he supports all teams, his personal preference leans towards Real Madrid, as revealed by Robert Provost.