ബാറ്റിങ് റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന അഭിഷേക് ശര്‍മ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 മല്‍സരങ്ങളില്‍ 300 സിക്സുകള്‍ നേടുന്ന ആറാമത്തെ ബാറ്ററെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.പഞ്ചാബിനെതിരെ ബുധനാഴ്ച നടന്ന IPLല്‍ മല്‍സരത്തില്‍ 13 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് 4 സിക്സറുകള്‍ പറത്തിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്.

മല്‍സരത്തില്‍ 33 റണ്‍സിന് വിജയിച്ച സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി . ഇന്ത്യയില്‍ കൂടുതല്‍ 20–20 സിക്സുകളുടെ റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലാണ് 388 സിക്സുകള്‍. ക്രിസ് ഗെയ്ല്‍, വിരാട് കോലി  സഞ്ജു സാംസണ്‍ , സൂര്യകുമാര്‍ യാദവ് എന്നിവരാണ് 300 സിക്സര്‍ ക്ലബ്ബിലുള്ള മറ്റു താരങ്ങള്‍.2018യില്‍ IPLയില്‍ അരങ്ങേറിയ അഭിഷേക് ശര്‍മ , ഈ സീസണില്‍ കളിച്ച 11 മല്‍സരങ്ങളില്‍ നിന്ന് 475 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട.