bernabue-stadium

TOPICS COVERED

റയല്‍ മഡ്രിഡിന്‍റെ  വിജയാരവങ്ങള്‍ ഉയര്‍ന്നുകേട്ട സാന്‍റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ ഇനി ടെന്നിസ് മല്‍സരവും. അടുത്തമാസം തുടങ്ങുന്ന മഡ്രിഡ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ പരിശീലന വേദിയായിരിക്കും ഐതിഹാസിക ഫുട്ബോള്‍ സ്റ്റേഡിയം.

ഏപ്രില്‍ 20 മുതല്‍ 30 വരെ നടക്കുന്ന മഡ്രിഡ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ പരിശീലന ഗ്രൗണ്ടാണ് റയല്‍ മഡ്രിഡ് മൈതാനത്ത് ഒരുങ്ങുന്നത്. താൽക്കാലിക കളിമണ്‍ കോര്‍ട്ടാണ് നിര്‍മിക്കുന്നത്. മഡ്രിഡ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി അധിക പരിശീലന വേദി എന്ന നിലയിലാകും ഈ സൗകര്യം പ്രവർത്തിക്കുക. ബെർണബ്യൂവിലെ പരിശീലനത്തിന് കാണികൾക്ക് പ്രവേശനമുണ്ടാകില്ല. റയൽ മഡ്രിഡിന്‍റെ കടുത്ത ആരാധകനായ 22 വയസ്സുകാരൻ കാര്‍ലോസ് അൽകാരസ്, 2023-ലും 2024-ലും മഡ്രിഡ് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്. അൽകാരസിന്‍റെ ഏറെക്കാലമായുള്ള സ്വപ്നംകൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്.  ബെര്‍ണബ്യൂവില്‍ ടെന്നിസ് കളിക്കണമെന്ന ആഗ്രഹം അല്‍ക്കരസ് ഒരിക്കല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ, സ്പെയിനിലെ ആദ്യ ഔദ്യോഗിക NFL മത്സരത്തിന് ബെര്‍ണബ്യൂ സ്റ്റേഡിയം വേദിയായിരുന്നു. 

Bernabeu Stadium to Host Madrid Open Tennis Matches:

Madrid Open Tennis will now be played at the iconic Santiago Bernabeu Stadium, previously home to Real Madrid. This historic football stadium will serve as a practice venue for the upcoming Madrid Open tennis tournament