ഫുട്ബോള്‍ മല്‍സരത്തിന്റെ സമയമത്രയും ഗ്യാലറിയില്‍ പ്രതിമയെപ്പോലെ നിന്ന് ഒരു ആരാധകൻ. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലാണ് കോംഗോ ടീമിന്റെ ആരാധകന്‍ രാജ്യത്തിന്റെ സ്വാതന്ത്രസമര സേനാനിയെ അനുകരിച്ച് അനങ്ങാതെ നില്‍ക്കുന്നത്.ചുറ്റും ആര്‍ത്തുവിളിച്ച് നൃത്തം ചെയ്യുന്ന പതിനായിരങ്ങള്‍... ഒത്തനടുക്കായി ഒരാള്‍ അനങ്ങാതെ ഇങ്ങനെ നില്‍ക്കുന്നു. ഒന്നും രണ്ടുമല്ല ...90 മിനിറ്റ്

കോംഗോ ടീമിന്റെ ആരാധകനായ കുക മൗലാഡിങ്ങയാണ് ഇങ്ങനെ നില്‍ക്കുന്നത്. കോംഗോയുെട രണ്ടുമല്‍സരങ്ങളിലും ഈ നില്‍പ്പ് തുടര്‍ന്നു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി  പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട് കോംഗോ.. ഇനിയുള്ള മല്‍രങ്ങളിലും ഈ നില്‍പ് തുടരും.

1961-ൽ വധിക്കപ്പെട്ട, കോംഗോയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പട്രിസ് ലുമുംബയുടെ പ്രശസ്തമായ നിൽപാണ് കുക അനുകരിക്കുന്നത്. കോംഗോയിൽ ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമാണ് ലുമുംബ. 

ENGLISH SUMMARY:

Congo fan pays tribute to Patrice Lumumba. The fan stood motionless in the stands for the entire football match, emulating the pose of the Congolese independence hero.