മൂന്നു മാസമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദുരന്തമുണ്ടായിട്ട്. 11 വിലപെട്ട ജീവനുകള്‍ നഷ്ടമായി. നിരവധി പേര്‍ക്കു പരുക്കേറ്റു. ചികിത്സയും പീഡനകളും കടന്നു ചിലര്‍ സാധാരണ ജീവിതത്തിലേക്കെത്തി തുടങ്ങി. മറ്റു ചിലരാവട്ടെ ദുരന്തം ഇപ്പോഴും വേട്ടയാടി ജീവിതത്തിനും മരണത്തിനും ഇടയിലെ നരകത്തിലുമാണ്. ഇതിനിടയ്ക്കാണ് ആര്‍.സി.ബിയുടെ പുതിയ പ്രഖ്യാപനം വരുന്നത്.
കെയര്‍ ഹോം. പുതിയ പ്രഖ്യാപനം
പരുക്കേറ്റവര്‍ക്ക് പരിചരണത്തിനായി കെയര്‍ ഹോം സ്ഥാപിക്കും. ദുരന്തത്തില്‍ നിന്ന് ഒരുപാട് പഠിച്ചു. ഇക്കാരണത്താലാണ് ആരാധകര്‍ക്കൊപ്പം നില്‍ക്കണമെന്ന് ക്ലബ് തീരുമാനിച്ചത്. ഇതാണ് കെയര്‍ ഹോം എന്ന ആശയത്തിലേക്കെത്തിയത്. കന്നഡികരുടെ അഭിമാനം ഇതുവഴി സംരക്ഷിക്കുമെന്ന് കരുതുന്നു എന്നാണ് ആര്‍.സിബിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലെ സ്റ്റോറിയില്‍ പറയുന്നത്. എന്നാല്‍ അപകടം നടന്നു മൂന്നുമാസം കഴിഞ്ഞ സമയത്ത് ഏതുതരം പരിചരണകേന്ദ്രമാണ് ഉദ്ദേശിക്കുന്നത് എന്ന് സ്റ്റോറിയില്‍ പറയുന്നില്ല. എവിടെയാകും കെയര്‍ ഹോം എന്നും വ്യക്തമാക്കുന്നില്ല. പകരം അപ്ഡേറ്റിന് കാത്തിരിക്കൂവെന്നാണ് ആര്‍.സി.ബിയുടെ അറിയിപ്പ്.