വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾക്കാണ് കാര്യവട്ടം വേദിയാകുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറ്റിയതെന്നാണ് വിവരം. ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരം ഉണ്ടാകും.
മത്സരക്രമം:സന്നാഹ മത്സരങ്ങൾ:
ലോകകപ്പ് മത്സരങ്ങൾ:
സെമിഫൈനൽ പോരാട്ടം ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ കാര്യവട്ടത്ത് നടക്കുന്നത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാകും നൽകുന്നത്.