ഇമാദ് വാസിമും ഭാര്യയും, നൈല റാസ
കുഞ്ഞ് പിറന്നതിനു പിന്നാലെ പാക് ക്രിക്കറ്റ് താരവുമായി വിവാഹമോചനത്തിനൊരുങ്ങി ഭാര്യ. ഇന്‍ഫ്ലുവന്‍സര്‍ നൈല റാസയുമായി പ്രണയമുണ്ടെന്ന് അഭ്യൂഹം പരന്നതിനു പിന്നാലെയാണ് പാക് ക്രിക്കറ്റ് താരം ഇമാദ് വാസിമുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ഭാര്യ സാനിയ അഷ്ഫാഖ് ശ്രമിക്കുന്നത്.
സാനിയയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹമോചനവാര്‍ത്ത സ്ഥിരീകരിക്കുന്നത്.‘ മൗനം സമ്മതത്തിനുള്ള അനുമതിയല്ലെന്നും തെളിവില്ലാഞ്ഞിട്ടാണെന്ന് കരുതേണ്ടെന്നുമാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്, സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം കൃത്യസമയത്ത് തീരുമാനമെടുക്കുകയാണെന്നും സാനിയ പറയുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലും വിഷയം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
എന്നാല്‍ ഈ ആരോപണം തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതും കള്ളവുമാണെന്ന് നൈല റാസ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി. സംഭവത്തിൽ ഇമാദ് വാസിം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജൂലൈ 16നാണ് സാനിയ–അഷ്ഫാഖ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടായ വിവരം പങ്കുവച്ച കുറിപ്പും അഷ്ഫാഖിനെതിരായ സൂചനകളുള്ളതായിരുന്നു.
ഒൻപതു മാസത്തോളം താന്‍ ഒറ്റയ്ക്കായിരുന്നെന്നും ഗര്‍ഭകാലത്തും ആരുമുണ്ടായിരുന്നില്ലെന്നും ഇനിയും മുന്നോട്ടുള്ള യാത്രയ്ക്ക് ദൈവം ശക്തിതരുമെന്നുമായിരുന്നു സാനിയയുടെ പ്രതികരണം. പാക്ക് ക്രിക്കറ്റ് താരവുമൊത്തുള്ള ചിത്രങ്ങളും സാനിയ നീക്കം ചെയ്തു. 2019ലാണ് ഇമാദ് വാസിമും സാനിയയും വിവാഹിതരായത്. ഇരുവർക്കും മൂന്നു മക്കളുണ്ട്.
ഇതിനുമുന്‍പ് പാക് ദേശീയടീമിനെ വിമര്‍ശിക്കുന്ന ഇവാദിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ടീമിന്റെ കളി കാണാന്‍ പോലും തോന്നില്ലെന്നായിരുന്നു വിമര്‍ശനം. ഈ രീതിയിലാണ് ടീം കളിക്കുന്നതെങ്കില്‍ മത്സരം കാണാന്‍ പോലും ആരും വരില്ലെന്നും അഷ്ഫാഖ് പറഞ്ഞു.