കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 വിന്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിക്കും. നിശാഗന്ധിയില്‍ വൈകുന്നേരം 5.30ന് .കെ.സി.എല്ലിൻ്റെ ഭാഗ്യചിഹ്നങ്ങളും പ്രകാശിപ്പിക്കും. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകര്‍ക്കാണ് . തിരഞ്ഞെടുക്കുന്ന പേരിട്ടവർക്ക് സമ്മാനം നല്‍കും. ഫാന്‍ ജഴ്സിയുടെ പ്രകാശം ഇന്ത്യൻ താരം സഞ്ജു സാംസണും സല്‍മാന്‍ നിസാറും ചേര്‍ന്ന് നിര്‍വഹിക്കും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനല്‍ പ്രവേശനത്തിന് വഴിയൊരുക്കിയ സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റിനെ ആസ്പദമാക്കി കെ.സി.എ തയാറാക്കിയ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിക്കും. ലീഗിന്റെ പ്രചാരണത്തിനായി ട്രോഫി പര്യടന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം 8.30 ന് പ്രശസ്ത മ്യൂസിക് ബാന്‍ഡായ അഗം അവതരിപ്പിക്കുന്ന സംഗീത പരിപാടി.