ഏഷ്യൻ സർഫിങ് ചാമ്പ്യൻഷിപ്പ് അടുത്ത മാസം നടക്കും. തമിഴ്നാട്ടിലെ മഹാബലിപുരത്താണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നുള്ള താരവുമുണ്ട്.
അടുത്ത മാസം മൂന്ന് മുതൽ 12 വരെ ആണ് ടൂർണമെന്‍റ്. 20 ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 100 ലധികം താരങ്ങൾ മാറ്റുരയ്ക്കും. 12 അംഗ ഇന്ത്യൻ ടീമിൽ 8 പേര് തമിഴ്നാട്ടിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള രമേഷ് ബുദിഹാലും ടീമിലുണ്ട്.
ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങളെ വരവേൽക്കാൻ കാത്തിരിക്കുക ആണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. സർഫിംഗ് നേ കുറിച്ച് ഇന്ത്യൻ മുൻ ടെന്നീസ് താരം സോംദേവ് ദേവ് വർമന് പറയാനുള്ളത് ഇതാണ് വിസ്മയ കാഴ്ചകളുടെ മഹാബലിപുരം സർഫിങ്ങിലെ ത്രസിപ്പിക്കുന്ന കാഴ്ചകൾക്കായി കാത്തിരിക്കുകയാണ്.