വിമ്പിള്‍ഡന്‍ വേദിയില്‍ അന്ന് വിരാട് കോലി പതിവിലും ഗൗരവത്തിലായതിന്റെ കാരണം കണ്ടെത്തി സോഷ്യല്‍മീഡിയ. നൊവാക്ക് ജോക്കോവിച്ച് – അലക്സ് ഡിമിനോർ പ്രീക്വാർട്ടർ മത്സരം കാണാൻ കോലിയും ഭാര്യ അനുഷ്ക ശര്‍മയും എത്തിയിരുന്നു. ഇരുവരുടേയും ദൃശ്യങ്ങള്‍ അന്ന് മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ കോലി അത്ര ഓക്കെ ആയിരുന്നില്ലെന്നാണ് ഇപ്പോള്‍ വൈറല്‍ ലോകത്തെ ചര്‍ച്ച. മത്സരം കാണാന്‍ തൊട്ടപ്പുറത്ത് നടി അവ്നീത് കൗറും ഉണ്ടായിരുന്നുവെന്നതാണ് കോലിയുടെ ഗൗരവത്തിനു കാരണമെന്നാണ് കണ്ടെത്തല്‍.
രണ്ടു മാസം മുൻപാണ് അവ്നീത് കൗറിന്റെ ചിത്രത്തിന് വിരാട് കോലി ലൈക്ക് അടിച്ചതും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായതും. അതുണ്ടാക്കിയ പുകിലുകള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ സംഭവം. കോലിയും അനുഷ്കയും കാണികളായുണ്ടായിരുന്ന അതേ മത്സരം കാണാന്‍ അവ്നീത് കൗറും എത്തിയിരുന്നു.
തിങ്കളാഴ്ചയാണ് വിമ്പിൾഡൻ പ്രീക്വാർട്ടറിൽ സെർബിയയുടെ സൂപ്പർതാരം നൊവാക് ജോക്കോവിച്ചും ഓസ്ട്രേലിയൻ താരം അലക്സ് ഡിമിനോറും ഏറ്റുമുട്ടിയത്. ടെന്നിസ് ആരാധകനായ കോലി മത്സരം കാണാന്‍ റോയല്‍ ബോക്സിലിരിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അതേ മത്സരം കാണാൻ അവ്നീതും കൗറും എത്തിയിരുന്നു എന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നടി പുറത്തുവിട്ടത്. കോലിയുെട അകാരണമായ ഗൗരവത്തിന്റെ കാരണമിതാണെന്ന കണ്ടെത്തലിലാണ് സോഷ്യല്‍ലോകം.
അവ്നീത് കൗറിന്റെ ഫോട്ടോയ്ക്ക് കോലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള ലൈക്കും താരത്തിന്റെ വിശദീകരണവും ദിവസങ്ങളോളം ചര്‍ച്ചയായതാണ്. ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ ഹൃദ്യമായ ആശംസ നേർന്ന് പോസ്റ്റിട്ടതിനു പിന്നാലെയാണ്, കോലി അവ്നീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും വന്നു. ഫീഡ് ക്ലിയർ ചെയ്യുന്ന സമയത്ത് അൽഗൊരിതത്തിൽ വന്ന പിഴവാകാം ഇത്തരമൊരു ഇന്ററാക്ഷൻ റജിസ്റ്റർ ആയത് എന്നായിരുന്ന അന്ന് കോലി ഇന്‍സ്റ്റഗ്രാമിലൂടെ വിശദീകരിച്ചത്.