kohli-anushka-avneet

ബോളിവുഡ് താരം അവ്നീത് കൗറിന്‍റെ ചിത്രത്തിലേക്ക് അറിയാതൊരു ലൈക്ക് പോയത് മാത്രമേ വിരാട് കോലിക്കിപ്പോള്‍ ഓര്‍മയുണ്ടാകൂവെന്നാണ് ആരാധകര്‍ പറയുന്നത്. പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പിഴയ്ക്കുന്നു. വിവാദ ലൈക്കിന് പിന്നാലെ ലൈക്ക് പിന്‍വലിക്കുകയും അല്‍ഗരിതം ചതിച്ചതാണെന്ന് കോലി വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങളത്ര സുഖകരമല്ലെന്നാണ് പാപ്പരാസികളുടെ ആരോപണം. ബെംഗളൂരുവിലെ ലുപ റെസ്റ്ററന്‍റില്‍ കോലിയും അനുഷ്കയും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 

photo; Instagram

photo; Instagram

എം.ജി റോഡിലെ പ്രശസ്ത റെസ്റ്ററന്‍റില്‍ ഇരുവരും കാറില്‍ വന്നിറങ്ങുന്നതാണ് വിഡിയോ. ആദ്യം പുറത്തിറങ്ങുന്ന കോലി, കാര്‍ ഡോര്‍ തുറന്നതിനടുത്തെത്തി അനുഷ്കയ്ക്കായി കൈ നീട്ടുന്നുണ്ട്. അനുഷ്കയാവട്ടെ കോലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍. കോലി വരാന്‍ കാത്തുനില്‍ക്കാതെ വേഗത്തില്‍ അനുഷ്ക കയറിപ്പോയതിനെ ചൊല്ലിയാണ് വിവാദം. കോലി കൈ നീട്ടിയിട്ടും അനുഷ്ക നില്‍ക്കാതിരുന്നത് അത്ര ശുഭസൂചനയല്ലെന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ഒരാളുടെ കമന്‍റ്. ' അനുഷ്ക കോലിയുടെ കൈ പിടിച്ചില്ലെന്ന് ഇപ്പോള്‍ കാണുന്നത് അല്‍ഗരിതത്തിന്‍റെ പിഴവാണ്. മനപൂര്‍വമായി സംഭവിച്ചതല്ല' എന്നായിരുന്നു മറ്റൊരു കമന്‍റ്. 

virat-kohli-avneet

ലൈക്ക് വിവാദത്തിന് പിന്നാലെ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ കോലി ആകെ വിഷാദവാനായാണ് കാണപ്പെട്ടതൊന്നും വിക്കറ്റ് വീഴുമ്പോഴെല്ലാം ആഘോഷമാക്കുന്ന കോലി ഒട്ടും പ്രസന്നതയോടെയല്ല പ്രത്യക്ഷപ്പെട്ടതെന്നും ഇതാദ്യമായാണ് കോലിയെ ഇങ്ങനെ കാണുന്നതെന്നുമെല്ലാം ആരാധകര്‍ കുറിച്ചിരുന്നു. വിവാദത്തിന് ശേഷം ആദ്യമായാണ് കോലിയും അനുഷ്കയും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. 

അവ്നീതിന്‍റെ ഫാന്‍ പേജിലെ ഗ്ലാമര്‍ ചിത്രത്തിന് വിരാട് കോലിയുടെ ലൈക്ക് വീണതാണ് വിവാദങ്ങളുടെ തുടക്കം. ' ഫീഡില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെ അല്‍ഗരിത്തിന്‍റെ പിഴവിനെ തുടര്‍ന്ന് വന്ന ഇന്‍ററാക്ഷനാണത്. മറ്റൊന്നുമില്ല. അനാവശ്യമായ ഊഹാപോഹങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കോലി വിശദീകരിച്ചത്. 2017 ഡിസംബറിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. വാമിക, അകായ് എന്നീ രണ്ടുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. 

ENGLISH SUMMARY:

A viral video of Anushka Sharma ignoring Virat Kohli’s extended hand at a Bengaluru restaurant has sparked rumours of tension between the couple, days after Kohli's accidental like on Avneet Kaur's photo drew controversy and fan backlash.