sports-council

TOPICS COVERED

സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാര്‍ക്ക്  ശമ്പളം ഉടന്‍. സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ കുടിശിക മാര്‍ച്ച് 31 ന് മുന്‍പ് തീര്‍ക്കും. ശമ്പളം നല്‍കാന്‍ 2.70 കോടി സര്‍ക്കാര്‍ അനുവദിച്ചു. ജീവനക്കാരുടെ ദുരിതം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസ്. 

പൊരിവെയിലിലും, പെരുമഴയിലും ജോലി ചെയ്യുകയും, കായിക പ്രതിഭകളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്പോട്സ് കൗണ്‍സില്‍ ജീവനക്കാർക്ക് സർക്കാർ വേതനം നൽകിയിട്ട് നാലുമാസം പിന്നിട്ടിരുന്നു. വേതനമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ താൽക്കാലിക ജീവനക്കാർ പലരും തൊഴില്‍ ഉപേക്ഷിച്ച് മറ്റ് വഴി തേടി. ഹോസ്റ്റലുകളിൽ അവശേഷിക്കുന്ന വിദ്യാർഥികളികട്ടെ പട്ടിണിയിലുമാണ്.

ENGLISH SUMMARY:

The government has sanctioned ₹2.70 crore for the pending salaries of Sports Council employees, ensuring timely payments. Read more about the latest update.