കറുത്തകരുക്കളുമായിറങ്ങി നിലവിലെ ലോകചാംപ്യനെ വീഴ്ത്തി ചതുരംഗചക്രവര്‍ത്തിയായി ഇന്ത്യന്‍ താരം ഡി. ഗുകേഷ്. 14ാം മല്‍സരത്തില്‍ 55ാം നീക്കത്തില്‍ ഡിങ് ലിറന്‍ വരുത്തിയ അവിശ്വസനീയ പിഴവാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. അവസാന ക്ലാസിക്കല്‍ മല്‍സരം വരെ നീണ്ട ചാംപ്യന്‍ഷിപ്പില്‍ ആദ്യമല്‍സത്തില്‍ തോറ്റശേഷമാണ് ഗുകേഷിന്റെ ഐതിഹാസിക തിരിച്ചുവരവും കിരീടനേട്ടവും
ഇന്ത്യന്‍ കൗമാരവിസ്മയത്തിന്റെ അശ്വമേധത്തില്‍ ചൈനീസ് കൊടുങ്കാറ്റ് അടങ്ങി. 58 നീക്കത്തിനൊടുവില്‍ ചെസ് ബോര്‍ഡിന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞ് പുതിയ ചതുരംഗചക്രവര്‍ത്തി. 55ാം നീക്കത്തില്‍ തേരിനെ എഫ് 2വിലേക്ക് നീക്കിയ ഡിങ് ലിറന്‍റെ പിഴവ് കണ്ട് ഗുകേഷ് പോലും ഞെട്ടി. ഒരു കാലാളിന്റെ നേരിയ മുന്‍തൂക്കം മാത്രമെങ്കില്‍ സമനില എന്ന ചെസ് സമവാക്യം തെറ്റിച്ച് ലിറന്റെ ഒറ്റപ്പിഴവില്‍ ലോകചാംപ്യനായി ചെന്നൈക്കാരന്‍ പയ്യന്‍.
വെള്ളക്കരുക്കളുമായി ഡിങ് ലിറനും കറുത്തകരുക്കളുമായി ഗുകേഷും തുടങ്ങിയ കളി മധ്യഘട്ടത്തിലെത്തിയപ്പോള്‍ തുല്യം. സമനിലവഴങ്ങാതെ നേരിയ മുന്‍തൂക്കത്തില്‍ പിടിച്ച് മുന്നോട്ടുനീങ്ങാനുള്ള ഗുകേഷിന്റെ ആത്മവിശ്വാസം കൂടി സമ്മാനിച്ച ജയമായി സിഗംപ്പൂരിലേത്. ചെസ് ലോകചാംപ്യന്‍പട്ടമണിയുന്ന പ്രായം കുറഞ്ഞ താരമായി ഗുകേഷ്. 22–ാം വയസ്സിൽ ലോക ചാംപ്യനായ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്.