protest-school

സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധവുമായി മലപ്പുറം നാവമുകുന്ദ സ്കൂളും, കോതമംഗലം മാർ ബേസിൽ സ്കൂളും. തിരുവനന്തപുരം ജി വി രാജ  സ്കൂളിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നൽകിയതിനെതിരെയാണ് പ്രതിഷേധം. സ്കൂളുകളുടെ വിഭാഗത്തിൽ നാവമുകുന്ദ 44 പോയിന്റുമായി രണ്ടാം സ്ഥാനത്തും, 43 പോയിന്റുമായി മാർബേസിൽ മൂന്നാം സ്ഥാനത്തുമാണ്. 

 

മന്ത്രി വി.ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തുംതള്ളും, പൊലീസ് മര്‍ദിച്ചെന്ന് കുട്ടികള്‍. കുട്ടികളെ മര്‍ദിച്ച പൊലീസുകാര്‍ മാപ്പ് പറയണമെന്ന് മാതാപിതാക്കള്‍.