ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ അയോഗ്യയാക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ, അധ്യക്ഷ പി.ടി.ഉഷയോ സഹായിച്ചില്ലെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ആശുപത്രിയില്‍വന്ന് ഫോട്ടോ എടുക്കുക മാത്രമാണ് ഉഷ ചെയ്തതെന്നും രൂക്ഷവിമര്‍ശനം.
മാധ്യമപ്രവര്‍ത്തകനായ അജിത് അന്‍ജുമിന്‍റെ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ട് പി.ടി.ഉഷയ്ക്കെതിരെ പ്രതികരിച്ചത്. എല്ലായിടത്തും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണ്. പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ സംഘടനയുടെ അധ്യക്ഷയായ പി.ടി.ഉഷയോ സമയോചിതമായി പ്രതികരിച്ചില്ല. പാരിസ് ഒളിംപിക്സില്‍ വനിത ഗുസ്തി ഫൈനലിന് തൊട്ടുമുന്‍പാണ് ഭാരക്കൂടുതല്‍ കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്.
അതേസമയം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നില്ല, 2028ലെ ഒളിംപിക്സിനുവേണ്ടി തയാറെടുക്കുകയാണ് വിനേഷ് ചെയ്യേണ്ടിയിരുന്നതെന്ന് ബന്ധുവും പ്രമുഖ ഗുസ്തി പരിശീലനകവുമായ മഹിവീര്‍ ഫോഗട്ട് പറഞ്ഞു. വിനേഷിന്‍റെ വിമര്‍ശനത്തോട് പി.ടി.ഉഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.