സൂപ്പര്‍ ലീഗ് കേരള ,ഫുട്ബോള്‍ മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ ബ്രസീലുകാരന്‍  പാട്രിക് മോത്ത നയിക്കും. ഗോവയില്‍ പരീശീലന മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം നാളെ ആദ്യമല്‍സരത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്.സിയെ നേരിടും.ടീമിന്റെ പ്രോല്‍സാഹന ഗാനവും ജേഴ്സിയും പുറത്തിറക്കി 

കരകള്‍ നിറയെ അലകള്‍ ഉയരെ ചുണയുടെ പുതുകൊമ്പാനാ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തിരുവനന്തപുരം കൊമ്പന്‍സ് ഇറങ്ങുന്നത്. ബ്രസീലുകാരന്‍ മിഡ്ഫീല്‍ഡര്‍ പാട്രിക് മോത്ത നയിക്കുമെന്ന്  കോച്ച് സെര്‍ജിയോ അലക്സാന്‍ദ്രേ പ്രഖ്യാപിച്ചു

മുന്‍ ഫുട്ബോള്‍കളിക്കാര്‍ കൂടിയായ മന്ത്രി വി.ശിവന്‍കുട്ടിയും ആന്റണി രാജുഎം.എല്‍.എയും ചേര്‍ന്ന് കൊമ്പന്‍സിന്റെ കുപ്പായം പുറത്തിറക്കി

ഗോവയിലെ സൗഹൃദമല്‍സരത്തില്‍ എഫ്.സി ഗോവയുടെ ജൂനിയര്‍ ടീമിനെയും എതിരില്ലാത്ത രണ്ടുഗോളിനും ഡെപോയെ രണ്ടിനെതിരെ നാലുഗോളിനും തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് കൊമ്പന്‍സ് ,,ആദ്യമല്‍സരത്തില്‍ കാലിക്കറ്റ് എഫ് സിയെ നേരിടുക. 16 ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തൃശൂരുമായാണ് കൊമ്പന്‍സിന്റെ ആദ്യം ഹോം മാച്ച്.

മനോരമ ന്യൂസ്, തിരുവനന്തപുരം

ENGLISH SUMMARY:

Thiruvananthapuram Kompans will be led by Brazilian Patrick Motha