യു.എസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നറിന്. ഫൈനലില്‍ അമേരിക്കയുടെ ടെയ്‍ലര്‍ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്കോര്‍ 6–3, 6–4, 7–5. സിന്നറുടെ രണ്ടാം ഗ്രാന്‍ഡ് സ്‍ലാം കിരീടമാണിത്. യു.എസ് ഓപ്പണ്‍ സ്വന്തമാക്കുന്ന ആദ്യ ഇറ്റാലിയന്‍ താരവുമാണ് ഇരുപത്തിമൂന്നുകാരനായ സിന്നര്‍.
ENGLISH SUMMARY:
Jannik Sinner, of Italy, won the championship trophy in men's singles final of the U.S. Open tennis championships. He defeated Taylor Fritz, of the United States and won the trophy.