യാമിലും പിതാവ് നസ്റോയും (വലത്)
സ്പാനിഷ് സൂപ്പര്‍താരം ലാമിന്‍ യമാലിന്‍റെ അച്ഛന് കുത്തേറ്റു. മത്തേരോയിലെ കാര്‍ പാര്‍ക്കിങില്‍ വച്ചാണ് മൗനിര്‍ നസ്രോറിക്ക് കുത്തേറ്റത്. നിരവധി തവണ കുത്തേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
മതാരോയിലെ പാര്‍ക്കില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു നസ്റോയ്. കാര്‍ പാര്‍ക്കിങില്‍ വച്ച് ചിലരുമായി വാക്കുതര്‍ക്കമുണ്ടായിയെന്നും തുടര്‍ന്ന് ഇവര്‍ നസ്റോയിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണയില്‍ നിന്ന് 30 കിലോമീറ്ററകലെയാണ് സംഭവം.
യൂറോകപ്പില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് യാമില്‍ പുറത്തെടുത്തത്. യൂറോയില്‍ ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടവും യാമില്‍ സ്വന്തമാക്കിയിരുന്നു.