ഭാരപരിശോധനയില്‍ പരാജയപ്പെട്ട് പാരിസ് ഒളിംപിക്സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട് വിനേഷ് ഫോഗട്ടിനെ പ്രതിപക്ഷ നേതാവ് ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി. നിങ്ങള്‍ എന്നും അഭിമാനം, രാജ്യം മുഴുവന്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വിനേഷിനൊപ്പമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖര്‍ഗെ പറഞ്ഞു. ഫോഗട്ടിന് നീതിലഭ്യമാക്കണമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത മനസിലാക്കാന്‍ കഴിയാത്ത കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജ പറഞ്ഞു. മാനേജുമെന്‍റും സപ്പോര്‍ട്ടിങ് ടീമും പരിശീലകരും എന്താണ് ചെയ്യുന്നത് എന്ന് അവര്‍ ചോദിച്ചു. ശരീരഭാരം എങ്ങനെ വര്‍ധിച്ചു? ഒളിംപിക്സ് തന്നെ അല്ലേയിതെന്നും ചോദ്യം. സര്‍ക്കാരും ഇന്ത്യന്‍ ഒളിംപിക് മാനേജ്മെന്‍റ് കമ്മിറ്റിയും ഇതിന് ഉത്തരം പറയണമെന്നും കുമാരി ഷെല്‍ജ പറഞ്ഞു. ഈ അയോഗ്യതയില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരി പറഞ്ഞു.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ ഗൂഢാലോചന ആരോപിച്ച് ഗുസ്തി താരം വിജേന്ദര്‍ സിങ്. വിനേഷ് ഫോഗട്ടിന് കൂടുതല്‍ സമയം നല്‍കണമായിരുന്നു. കടുത്ത നിരാശയെന്ന് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര പ്രതികരിച്ചു. യഥാര്‍ഥ ചാംപ്യന് സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ കടുത്ത നിരാശയെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കോച്ചിന് വീഴ്ച വന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.