കോഴിക്കോട് കോടഞ്ചേരില്‍ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യന്‍ഷിപ്പിലെ റാപ്പിഡ് രാജ, റാപ്പിഡ് റാണി ജേതാക്കളെ ഇന്നയറിയാം. മൂന്നുദിവസത്തെ ചാംച്യന്‍ഷിപ്പിനും ഇന്ന് സമാപനമാകും പുല്ലൂരാംപാറയിൽ ഇരുവഞ്ഞിപ്പുഴയിലെ ഇലന്തുകടവിലാണ് റാപ്പിഡ് രാജ, റാപ്പിഡ് റാണി ജേതാക്കളെ കണ്ടെത്താനുള്ള ഡൗൺറിവർ പ്രോ ക്യാറ്റഗറിമത്സരങ്ങൾ. ഡൗണ്‍ റിവര്‍ പ്രോ ക്യാറ്റഗറി മല്‍സരത്തില്‍ പുരുഷ വിഭാഗത്തിലെ ജേതാവ് റാപ്പിഡ് രാജയായും, വനിതാ വിഭാഗത്തിലെ ജേതാവിന് രാപ്പിഡ് റാണിയായും തിരഞ്ഞെടുക്കും. പുരുഷ വിഭാഗത്തില്‍ 16 പേരും, വനിതാ വിഭാഗത്തില്‍ 8 പേരും മല്‍സരിക്കുന്നത്
അമച്വർ വിഭാഗം കയാക്ക് ക്രോസ് മത്സരങ്ങളിൽ പുരുഷ വിഭാഗത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള പൃഥ്വിരാജ് ചവാന്‍ ഒന്നാം സ്ഥാനവും ഉത്തരാഖഡ് സ്വദേശിയായ രാഹുല്‍ ബന്ധാരി രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള മുഷ്കാനാണ് ഒന്നാം സ്ഥാനം. കര്‍ണാടക സ്വദേശി പ്രജീല ഷെട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചു
എട്ടുരാജ്യങ്ങളിൽ നിന്നുള്ള 13 താരങ്ങളാണ് മൂന്നുദിവസത്തെ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇലന്തുകടവില്‍ നടക്കുന്ന സമാപനത്തില്‍ മന്ത്രി ഓ ആർ കേളു മുഖ്യാതിഥിയായിരിക്കും