ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ അഞ്ച് തകര്‍പ്പന്‍ സേവുകള്‍ കണ്ട മല്‍സരത്തില്‍ 3–2നാണ് ന്യൂസിലന്‍ഡിനെ തോല്‍പിച്ചത്.
ത്രില്ലര്‍ പോരാട്ടത്തിന്റെ ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് മാത്രം ശേഷിക്കെ പെനല്‍റ്റി സ്ട്രോക്കിലൂടെ ഹര്‍മന്‍പ്രീത് സിങ്ങ് ഇന്ത്യയ്ക്ക് ജയമൊരുക്കി. ഇന്ത്യ ലീഡ് എടുക്കുമെന്ന് തോന്നിപ്പിച്ച തുടക്കത്തിന് ശേഷം, ഇന്ത്യയെ ഞെട്ടിച്ച് കിവീസ് മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ കിവീസ് ക്യാപ്റ്റന്‍ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ഇന്ത്യന്‍ മുന്നേറ്റത്തിന് വേഗതകൂടി. പെനല്‍റ്റി കോര്‍ണറിലെ റീബൗണ്ടില്‍ നിന്ന് ഇന്ത്യയെ ഒപ്പമെത്തിച്ച് മന്‍ദീപ് സിങ്ങ് വിവേക് പ്രസാദിന്റെ ഗോളിന് സൈമണ്‍ ചൈല്‍ഡിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടിയെത്തിയതോടെ വീണ്ടും സമനില തുടര്‍ച്ചയായി നാലാ പെനല്‍റ്റി കോര്‍ണറുകള്‍ പ്രതിരോധിച്ച് കരുത്തുകാട്ടി ഇന്ത്യന്‍പ്രതിരോധം മല്‍സരം അവസാനിക്കാന്‍ ഒരുമിനിറ്റ് മാത്രം ശേഷിക്കെയാണ് ഇന്ത്യയ്ക്ക് പെനല്‍റ്റി സ്ട്രോക്ക് ലഭിച്ചത്. കരുത്തരായ ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന ടീമുകളാണ് ഇനിയുള്ള എതിരാളികളെന്നതിനാല്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം അനിവാര്യമായിരുന്നു.