പൂര്‍വാശ്രമത്തിലെ കായിക താരമായി സ്വാമി നടേശാനന്ദ സരസ്വതി ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍. ടീം റീബൗണ്ടിന്‍റെ ഏഴാമത് കോണ്‍ക്ലേവ് ഉല്‍ഘാടനം ചെയ്താണ് ഇന്ത്യയുടെ മുന്‍ ബാസ്ക്കറ്റ് ബോള്‍ ക്യാപ്റ്റന്‍ എന്‍. അമര്‍നാഥ് എന്ന നടേശാനന്ദ സരസ്വതി കോര്‍ട്ടിലേക്ക് ഇറങ്ങിത്.
മുന്‍ ബാസ്ക്കറ്റ് ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടിന്‍റെ ഏഴാമത് കോണ്‍ക്ലേവ് കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ഏവര്‍ക്കും കൗതുകമായത് കാഷായ വേഷധാരി കോര്‍ട്ടിലിറങ്ങിയതാണ്. ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീം ഒരെ ഒരു തവണ ഒളിംപിക്സ് കളിച്ച 1980 ല്‍ ടീമിന്‍റെ ഭാഗമായിരുന്നു എന്‍. അമര്‍നാഥ് എന്ന സ്വാമി നടേശാനന്ദ സരസ്വതി. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലേക്ക് ഇറങ്ങിയപ്പോള്‍ പൂര്‍വാശ്രമത്തിലേക്കെത്തിയ പ്രതീതിയായിരുന്നു നടേശാനന്ദ സരസ്വതിക്ക്.
1982 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചതും ഇദേഹമാണ്. ആത്മീയതയില്‍ താല്‍പര്യമുണ്ടായിരുന്ന നടേശാനന്ദ സരസ്വതി ഭാര്യയുടെ മരണത്തിന് ശേഷം സസ്യാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
കടവന്ത്ര റീജണല്‍ സ്പോര്‍ട് സെന്‍ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും.