• അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്
  • 2027 വരെയാണ് ലൂണയുമായുള്ള പുതിയ കരാര്‍

ആരാധകരെ നിരാശരാക്കാതെ  കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് തയാറെടുക്കുന്നു. അഡ്രിയാൻ ലൂണയുമായുള്ള കരാർ ക്ലബ്ബ് നീട്ടി.  2027 വരെയാണ് പുതുക്കിയ കരാർ. ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ കളിക്കാരനുമാണ് അഡ്രിയാൻ ലൂണ. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ലൂണയുടെ കരാർ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്‍റെ ലക്ഷ്യത്തെയാണ് കാണിക്കുന്നത് ക്ലബ്ബ് അധികൃതർ പറഞ്ഞു. അദ്ദേഹത്തിന്‍റെ സാന്നിധ്യം ക്ലബ്ബിന്‍റെ വിജയത്തിന് സഹായകരമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു.

ENGLISH SUMMARY:

Kerala Blasters FC extends contract with Adrian Luna till 2027