ആദ്യ മൂന്ന് മല്‍സരങ്ങളു‍ടെ തോല്‍വികളേല്‍പ്പിച്ച സമ്മര്‍ദ്ദമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള വിജയത്തിലൂടെ മുംബൈ ഇന്ത്യൻസ് മറികടന്നത്. വിജയത്തിന് പിന്നാലെ മുംബൈയുടെ  പുതിയ നായകൻ ഹാർദിക് പാണ്ഡ്യയും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോഴിതാ 'ഹരേ കൃഷ്ണ' ഭജന പാടി ചുവടുവയ്ക്കുന്ന ഹാർദിക് പാണ്ഡ്യയുടേയും സഹോദരന്‍ ക്രുനാൽ പാണ്ഡ്യയുടേയും വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. ലക്നൗ സൂപ്പര്‌ ജയന്‍റ്സ് താരമാണ് ക്രുനാൽ പാണ്ഡ്യ.

 

ദിവസങ്ങള്‍ക്ക് മുന്‍പ് ഐ.പി.എല്‍ തിരക്കിനിടെയില്‍‌ ഗുജറാത്തിലെ പ്രഭാസ് പടാനിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തുന്ന ഹാർദിക് പാണ്ഡ്യയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. പൂജ ചെയ്യുന്നതിന്റെയും പ്രാർത്ഥനകൾ നടത്തുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോയും വൈറലാകുന്നത്.

 

ക്യാപ്റ്റന്‍സി മാറ്റം മുംബൈ ഇന്ത്യന്‍സ് ക്യാംപിലും ആരാധകര്‍ക്കിടയിലും അമര്‍ഷത്തിന് കാരണമായിരുന്നു. ഐപിഎല്‍ സീസണില്‍ മുംബൈ ആദ്യ മൂന്ന് കളിയിലും തോറ്റ് നില്‍ക്കുമ്പോളും രോഹിത് വിളികളായിരുന്നു ഗ്യാലറിയില്‍ നിറയെ. 

 

Hardik Pandya and Krunal Pandya's Dance on 'Hare Krishna' Song