bumrah-yorker

പൃഥ്വി ഷാ ഡല്‍ഹി സ്കോറിങ്ങിന്റെ വേഗം കൂട്ടുന്ന സമയമാണ് ബുമ്രയുടെ കൈകളിലേക്ക് ഹര്‍ദിക് പാണ്ഡ്യ വീണ്ടും പന്ത് നല്‍കുന്നത്. ക്യാപ്റ്റന്റെ വിശ്വാസം ബുമ്ര തെറ്റിച്ചില്ല. 12ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ബുമ്രയില്‍ നിന്നെത്തിയ യോര്‍ക്കറിന് മുന്‍പില്‍ പൃഥ്വി നിലതെറ്റി വീണു. ബുമ്രയുടെ മാരക യോര്‍ക്കറില്‍ നിന്ന് രക്ഷപെടാന്‍‌ പൃഥ്വിക്ക് കാലുപൊക്കേണ്ടി വന്നപ്പോള്‍ ലെഗ് സ്റ്റംപ് തെറിച്ചു. മത്സരഗതി മുംബൈക്ക് അനുകൂലമായി തിരിച്ച നിര്‍ണായക നിമിഷമായിരുന്നു ഇത്. 

40 പന്തില്‍ നിന്ന് 65 റണ്‍സ് എടുത്ത് പൃഥ്വി ഷാ ഡല്‍ഹിയുടെ ചെയ്സിങ് മനോഹരമായി മുന്‍പോട്ട് കൊണ്ടുപോകുമ്പോഴാണ് ബുമ്രയുടെ ടെക്സ്ബുക്ക് യോര്‍ക്കര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഡെലിവറി എത്തിയത്. ഇത് ആരാധകരേയും ത്രില്ലടിപ്പിച്ചു. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്. മുംബൈ ബോളര്‍മാരിലെ മികച്ച ഇക്കണോമിയും ബുമ്രയുടേത് തന്നെ. 

പൃഥ്വി ഷാ പുറത്തായതോടെ സ്റ്റംബ്സ് ഡല്‍ഹിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒറ്റയ്ക്ക് തോളിലേറ്റി. 25 പന്തില്‍ നിന്ന് 3 ഫോറും ഏഴ് സിക്സും സഹിതം 71 റണ്‍സ് ആണ് സ്റ്റബ്സ് അടിച്ചെടുത്തത്. എന്നാല്‍ 29 റണ്‍സ് അകലെ ഡല്‍ഹിയുടെ പോരാട്ടം അവസാനിച്ചു. 

Bumrah's deadly yorker against prithvi shaw