ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെയുണ്ടായ അസ്വസ്ഥകളില്‍ വലയുകയാണ് മുംബൈ ഇന്ത്യന്‍സ്. പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ആദ്യ രണ്ട് കളിയും മുംബൈ തോറ്റുകഴിഞ്ഞു. വലിയ വിമര്‍ശനമാണ് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് നേരെയും ഉയരുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം നവ്ജോദ് സിങ് സിദ്ദുവില്‍ നിന്ന് വരുന്നൊരു പ്രതികരണമാണ് ചര്‍ച്ചയാവുന്നത്.
രോഹിത് ശര്‍മയുടെ ബാറ്റിങ് മികവ് വ്യക്തമാക്കുന്ന വിഡിയോയാണ് സിദ്ധു പങ്കുവെക്കുന്നത്. പൊടിയില്‍ മൂടി നിന്നാലും ആനയ്ക്ക് ബഹുമാനം ലഭിക്കും. എന്നാല്‍ നായയെ സ്വര്‍ണ ചങ്ങലയില്‍ കെട്ടിയാലും അതിനുള്ള ബഹുമാനം ലഭിക്കില്ല, സിദ്ധു വിഡിയോയ്ക്കൊപ്പം കുറിച്ചു. രോഹിത്തിനെ പിന്തുണച്ച് ഹര്‍ദിക്കിനെ വിമര്‍ശിക്കുകയാണ് സിദ്ദു ഇവിടെയെന്നാണ് ആരാധകര്‍ പറയുന്നത്.
നാളെ രാജസ്ഥാന് റോയല്‍സിന് എതിരെയാണ് മുംബൈയുടെ മല്‍സരം. സീസണിലെ ആദ്യ മല്‍സരത്തില്‍ ഗുജറാത്തിനോടാണ് മുംബൈ തോറ്റത്. ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മുന്പില് വീഴുകയായിരുന്നു മുംബൈ രണ്ടാമത്തെ കളിയില്‍.